ഡീസൽ വാഹനങ്ങളിൽ നിന്ന് വമിക്കുന്ന മലിനികരണം തടയാൻ പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് ബ്രവേറിയ. രാജ്യത്തെ റോഡുകളിൽ ഡിസൽവാഹനങ്ങളിൽ നിന്ന് വമിക്കുന്ന പുക മൂലം ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമയാണ് നടപടി.

ജർമ്മനിയിലെ പ്രധാന വാഹനനിർമ്മാതാക്കളായ ബിഎംഡബ്ലുവും ഔഡിയുമടക്കം എല്ലാം റഗുലേറ്ററി എമിഷൻ ടെസ്റ്റുകളിൽ കൃത്രിമം നടത്തുന്നതായും ആരോപണം ഉയരുന്നതി നിടെയാണ് അധികൃതർ പുതിയ നടപടികൾ എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആഡംബര വാഹനങ്ങളിൽ സോഫ്റ്റുവെയർ അപേഡേഷൻ നടത്തുന്നത് വഴി മാലിന്യത്തിന്റെ അളവ് കുറയ്ക്കാനാകുമെന്നും ഇതിനായി നടപടി സ്വകരിക്കാൻ കാർ നിർമ്മാതാക്കൾക്ക് നിർദ്ദേശം നല്കിയിട്ടുമുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇതിനൊപ്പം പൊലൂഷൻ കുറവുള്ള ഡിസൽകാറുകൾ ഉപയോഗിക്കാനും, പബ്ലിക് ട്രാൻസ്‌പോർട്ടുകൾ, ഇലകട്രിക് കാറുകൾ, ബസുകൾ, സൈക്കിൾ എന്നിവയുടെ ഉപയോഗം കൂട്ടാനും നിർദ്ദേശമുണ്ട്.