സ്ട്രിയയിലെ പ്രധാന ബാങ്കുകളിലൊന്നായ ബാവാഗ് എടിഎം ഉപയോഗത്തിന് ഫീസ് ഈടാക്കാൻ പദ്ധതിയിടുന്നു. ഓരോ തവണ ഉപഭോക്താക്കൾ എടിഎം ഉപയോഗിക്കുമ്പോൾ പണം ഈടാക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. എന്നാൽ ഫീസ് ഓരോ ബാങ്ക് അക്കൗണ്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും ഈടാക്കുകയെന്നാണ് പുറത്ത് വരുന്ന സൂചന.

കഴിഞ്ഞ ജൂലൈ യൂറോനൈറ്റ് ബാങ്ക് മുന്നറിയിപ്പ് ഇല്ലാതെ എടിഎം ഉപഭോക്താക്കളുടെ കൈയിൽ നിന്ന് പണം ഈടാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ ബാവാഗും ഫീസ് ഈടാക്കാനൊരുങ്ങുന്നത്. എന്നാൽ പുതിയ തീരുമാനം ഉപഭോക്താക്കൾക്കിടയിൽ കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഉപഭോക്താക്കളുടെ അക്കൗണ്ടിന്റെ രീതിയനുസരിച്ചായിരിക്കും തുക ഈടാക്കുക. ഇതനുസരിച്ച് 4.90 യൂറോ മുതൽ 12. 90 യൂറോ വരെ ഈടാക്കുമെന്നാണ് വിലയിരുത്തൽ. ചീപ്പസ്റ്റ് പാക്കേജ് ആണെങ്കിൽ ഒരു സൗജന്യ പിൻവലിക്കലും, അടുത്ത ഘട്ടത്തിലുള്ള പാക്കേജിന് അഞ്ച് പിൻവലിക്കലും മാസത്തിൽ നടത്താവുന്നതാണ്. യൂറോയ്ക്കും ഫോറിൻ കറൻസിക്കും ഇതിന് ശേഷം 39 സെന്റ് വീതമായിരിക്കും പിന്നീടുള്ള ഫീസ് ഈടാക്കൽ. എന്നാൽ ലാർജ് ബോക്‌സ് അക്കൗണ്ടിനോ, എക്‌സ് ലാർജ് ബോക്‌സ് അക്ക ണ്ടിനും അൺലിമിറ്റഡ് ക്യാഷ് പിൻവലിക്കലും സാധ്യമാകുന്നതാണ്.