- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർണായക മത്സരത്തിൽ ആർ.ബി ലെയ്പ്സിഗിന് പരാജയം; ജർമൻ ബുണ്ടസ് ലിഗയിൽ തുടർച്ചയായ ഒൻപതാം കിരീടം ഉറപ്പിച്ച് ബയേൺ മ്യൂണിക്ക്; ലീഗിൽ പത്താം കിരീട നേട്ടവുമായി തോമസ് മുള്ളറും ഡേവിഡ് അലാബയും
മ്യൂണിക്: തുടർച്ചയായ ഒമ്പതാം തവണയും ജർമൻ ബുണ്ടസ് ലിഗ ജേതാക്കളായി ബയേൺ മ്യൂണിക്ക്. ശനിയാഴ്ച നടന്ന നിർണായക മത്സരത്തിൽ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായിരുന്ന ആർ.ബി ലെയ്പ്സിഗ്, ബൊറൂസ്സിയ ഡോർട്മുൺഡിനോട് പരാജയപ്പെട്ടതോടെയാണ് ബയേൺ കിരീടം ഉറപ്പിച്ചത്.
31 കളികളിൽ നിന്ന് ബയേണിന് 71 പോയന്റും 32 കളികളിൽ നിന്ന് ലെയ്പ്സിഗിന് 64 പോയന്റുമാണുള്ളത്. രണ്ടു കളികൾ മാത്രം അവശേഷിക്കുന്ന ലെയ്പ്സിഗിന് ഇനി ബയേണിനെ മറികടക്കാനാകില്ല.
ബുണ്ടസ് ലീഗയിലെ കരിയറിൽ ബയേൺ താരങ്ങളായ തോമസ് മുള്ളറും ഡേവിഡ് അലാബയും 10 ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ ബുണ്ടസ് ലിഗ താരങ്ങളെന്ന റെക്കോഡും സ്വന്തമാക്കി.
1963-ൽ ടോപ് ഡിവിഷൻ ആരംഭിച്ച ശേഷം ബയേണിന്റെ 31-ാം ലീഗ് കിരീടമാണിത്. ഹാൻസ് ഫ്‌ളിക്ക് പരിശീലകനായ ശേഷം നേടുന്ന രണ്ടാമത്തെ കിരീടവും. ഈ സീസണോടെ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച ഹാൻസ് ഫ്‌ളിക്കിന് കിരീടത്തോടെ മടങ്ങാൻ സാധിച്ചു.
ശനിയാഴ്ച ബൊറൂസ്സിയ മൊൺചെൻഗ്ലാഡ്ബാക്കിനെതിരായ മത്സരത്തിന് മുമ്പുതന്നെ ബയേൺ കിരീടം ഉറപ്പിച്ചത്.
സ്പോർട്സ് ഡെസ്ക്