ഗാർലന്റ് (ഡാലസ്): ഡാലസ് കൗണ്ടി ഗാർലന്റ് സിറ്റിയിലെ ആധുനികസൗകര്യങ്ങളോടുകൂടെ പ്രവർത്തിച്ചിരുന്ന ഏക ആശുപത്രിപ്രവർത്തനമവസാനിപ്പിക്കുന്നു. 53 വർഷമായി പ്രവർത്തിക്കുന്നആശുപത്രിയിൽ രോഗികൾ ഇല്ലാത്തതിനെ തുടർന്നാണ് അടച്ചു പൂട്ടാൻനിർബന്ധിതമാക്കിയതെന്ന് ബെയ് ലർ സ്‌കോട്ട് ആൻഡ് വൈറ്റ് മെഡിക്കൽസെന്റർ അധികൃതർ അറിയിച്ചു.

ഫെബ്രുവരി 16 മുതൽ പുതിയ അഡ്‌മിഷൻ നിർത്തലാക്കി മാസാവസനത്തോടെപൂർണ്ണമായും അടച്ചിടാനാണ് പദ്ധതി. ഇതോടെ 711 ൽ പരം ജീവനക്കാരുടെതൊഴിൽ നഷ്ടമാകും. ജോലി നഷ്ടപ്പെടുന്ന ഭൂരിഭാഗം ജീവനക്കാരേയും മറ്റുസ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ബെയ് ലർ ആശുപത്രിയിലേക്ക്മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബെയ് ലർ ഹെൽത്ത് കെയർസിസ്റ്റം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഗാർലന്റ് ബെയ് ലർ ആശുപത്രിയിൽ നല്ലൊരു ശതമാനം ജീവനക്കാരുംഇന്ത്യൻ വംശജരാണെന്നും ഇതിൽ ഭൂരിഭാഗവും മലയാളികളാണെന്നും ഇവരുടെ ഭാവി എന്തായിരിക്കും എന്നുള്ള ഭയത്തിലാണ് ഇവരുമായി ബന്ധപ്പെട്ടകുടുംബാംഗങ്ങൾ. കഴിഞ്ഞ മൂന്നു വർഷമായി വലിയ സാമ്പത്തിക നഷ്ടത്തിലാണ്ആശുപത്രി പ്രവർത്തിച്ചിരുന്നത്.