- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേവാച്ചിന്റെ ട്രെയിലറിൽ പ്രിയങ്കയുടെ സാന്നിധ്യം സെക്കന്റുകൾ മാത്രം; പ്രിയങ്കയ്ക്ക് പ്രാധാന്യം കുറച്ച് പുറത്തിറക്കിയ ട്രെയിലറിനെതിരെ വിമർശനവുമായി ബോളിവുഡ് സുന്ദരിയുടെ ആരാധകർ
ബോളീവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ താരസാന്നിദ്ധ്യം കൊണ്ട് നേരത്തെ മുതൽക്കെ ശ്രദ്ധപിടിച്ചു പറ്റിയബേവാച്ചിന്റെ ട്രയിലർ പുറത്തിറങ്ങി. എന്നാൽ പ്രിയങ്കയുടെ ആരാധകർക്ക് നിരാശ സമ്മാനിച്ച് ട്രെയിലറിൽ പ്രിയങ്ക സാന്നിധ്യം വളരെ കുറവാണ്. ഇത് ഏറെ വിമർശനങ്ങൾക്കും വഴി തെളിച്ചിരിക്കുകയാണ്. ട്രെയിലറിൽ ഏതാനും സെക്കന്റുകൾ മാത്രമുള്ള ഒരു സീനിൽ മാത്രമാണ് പ്രിയങ്കയുടെ സാന്നിധ്യം. ഇതേത്തുടർന്ന് പുറത്തിറങ്ങിയ ട്രെയിലറിന് വലിയ രീതിയിൽ വിമർശനവും ഉയരുന്നുണ്ട്.ക്വാൻഡിക്കോ ടെലിവിഷൻ സീരീസിലൂടെ അമേരിക്കൻ ടിവി പ്രേക്ഷകരുടേയും പ്രിയങ്കരിയായി മാറിയ പ്രിയങ്കയുടെ ആദ്യചിത്രത്തിന്റെ ട്രെയിലറിൽ താരത്തിന് അൽപം പോലും പ്രാധാന്യം നൽകാതിരുന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നു. മുൻപ് ദീപികാ പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിൾ എക്സിലും ഇതേപോലെ താരത്തിന്റെ രംഗങ്ങൾ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്ന് വ്യാപക പരാതി ഉയർന്നിരുന്നു റോക്ക് എന്നറിയപ്പെടുന്ന ഡ്വെയിൻ ജോൺസൺ, ഡാനി ഗാർസിയ എന്നവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെ
ബോളീവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ താരസാന്നിദ്ധ്യം കൊണ്ട് നേരത്തെ മുതൽക്കെ ശ്രദ്ധപിടിച്ചു പറ്റിയബേവാച്ചിന്റെ ട്രയിലർ പുറത്തിറങ്ങി. എന്നാൽ പ്രിയങ്കയുടെ ആരാധകർക്ക് നിരാശ സമ്മാനിച്ച് ട്രെയിലറിൽ പ്രിയങ്ക സാന്നിധ്യം വളരെ കുറവാണ്. ഇത് ഏറെ വിമർശനങ്ങൾക്കും വഴി തെളിച്ചിരിക്കുകയാണ്.
ട്രെയിലറിൽ ഏതാനും സെക്കന്റുകൾ മാത്രമുള്ള ഒരു സീനിൽ മാത്രമാണ് പ്രിയങ്കയുടെ സാന്നിധ്യം. ഇതേത്തുടർന്ന് പുറത്തിറങ്ങിയ ട്രെയിലറിന് വലിയ രീതിയിൽ വിമർശനവും ഉയരുന്നുണ്ട്.ക്വാൻഡിക്കോ ടെലിവിഷൻ സീരീസിലൂടെ അമേരിക്കൻ ടിവി പ്രേക്ഷകരുടേയും പ്രിയങ്കരിയായി മാറിയ പ്രിയങ്കയുടെ ആദ്യചിത്രത്തിന്റെ ട്രെയിലറിൽ താരത്തിന് അൽപം പോലും പ്രാധാന്യം നൽകാതിരുന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നു. മുൻപ് ദീപികാ പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിൾ എക്സിലും ഇതേപോലെ താരത്തിന്റെ രംഗങ്ങൾ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്ന് വ്യാപക പരാതി ഉയർന്നിരുന്നു
റോക്ക് എന്നറിയപ്പെടുന്ന ഡ്വെയിൻ ജോൺസൺ, ഡാനി ഗാർസിയ എന്നവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രം 2017 മെയ് 26ന് തീയേറ്ററുകളിലെത്തും. ചിത്രത്തിൽ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമായാണ് പ്രിയങ്ക എത്തുന്നത്.
യുവാക്കൾക്കിഷ്ടപ്പെടുന്ന തരത്തിൽ ചൂടൻ രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് ബോളിവുഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്
കാലിഫോർണിയൻ ബീച്ചുകളിലെ ലൈഫ് ഗാർഡുകളുടെ കഥ പറയുന്ന ചിത്രം അതേ പേരിൽ അമേരിക്കയിൽ പ്രശസ്തമായ സീരിയലുകളിലൊന്നാണ്. അമേരിക്കൻ ടെലിവിഷൻ സീരിയൽ ക്വാൻഡിക്കോയ്ക്ക് ശേഷം പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് ബേ വാച്ച്.