- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെല്ലി ബ്രൈറ്റിനേയും ജോർജിയ മേ ഫൂട്ടിനെയും തറ പറ്റിച്ച് സ്ട്രിക്ടിലി കം ഡാൻസിങ് ചാമ്പ്യനായത് ജേ മാക്ഗിന്നസ്; ബിബിസി ഡാൻസ് ഷോയ്ക്ക് ആവേശപൂർവമായ സമാപനം
ഇത് ചാനലുകളിലെ ഡാൻസ് ഷോകളുടെയും മ്യൂസിക് ഷോകളുടെയും കാലമാണ്. ഇവയിൽ പങ്കെടുത്ത് തിളങ്ങുന്നവർക്ക് ജനങ്ങളുടെ മനസിൽ താരപദവിയാണുള്ളത്. ഇത്തരം മത്സരങ്ങളിൽ കിരീടം നേടിയാൽ പിന്നെ പറയുകയും വേണ്ട. അത്തരക്കാരെ സൂപ്പർ സ്റ്റാറുകളായാണ് കണക്കാക്കുന്നത്. ഇപ്പോൾ സ്ട്രിക്ടിലി കം ഡാൻസിങ് 2015ൽ ഡാൻസ് ഷോയിൽ ചാമ്പ്യനായ ജേ മാക്ഗിന്നസിനും ഇതേ താരപ്പൊ
ഇത് ചാനലുകളിലെ ഡാൻസ് ഷോകളുടെയും മ്യൂസിക് ഷോകളുടെയും കാലമാണ്. ഇവയിൽ പങ്കെടുത്ത് തിളങ്ങുന്നവർക്ക് ജനങ്ങളുടെ മനസിൽ താരപദവിയാണുള്ളത്. ഇത്തരം മത്സരങ്ങളിൽ കിരീടം നേടിയാൽ പിന്നെ പറയുകയും വേണ്ട. അത്തരക്കാരെ സൂപ്പർ സ്റ്റാറുകളായാണ് കണക്കാക്കുന്നത്. ഇപ്പോൾ സ്ട്രിക്ടിലി കം ഡാൻസിങ് 2015ൽ ഡാൻസ് ഷോയിൽ ചാമ്പ്യനായ ജേ മാക്ഗിന്നസിനും ഇതേ താരപ്പൊലിമയാണ് കൈവന്നിരിക്കുന്നത്. കെല്ലി ബ്രൈറ്റിനെയും ജോർജിയ മേ ഫൂട്ടിനെയും തറ പറ്റിച്ചാണ് ജേ ഈ നേട്ടത്തിലെത്തിയതെന്നത് വിജയത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. ഇത്തരത്തിൽ ബിബിസി ഡാൻസ് ഷോയ്ക്ക് ആവേശപൂർവമായ സമാനപനമാണുണ്ടായിരിക്കുന്നത്.
ലീഡർ ബോർഡിൽ താഴെയാണ് നിലകൊണ്ടിരുന്നതെങ്കിലും തന്റെ അവസാന ഷോയിലെ മിന്നുന്ന മൂന്ന് ഡാൻസുകളിലൂടെ 25 കാരനായ ജേ തിളങ്ങുന്ന ബാൾ ട്രോഫി കരസ്ഥമാക്കുകയായിരുന്നു. പ്രഫഷണൽ ഡാൻസറായ അലിയോന വിലാനിയും ജേയ്‌ക്കൊപ്പം ട്രോഫി പങ്കിട്ടിരുന്നു. സെപ്റ്റംബറിലായിരുന്നു ഈ ആകർഷകമായ ഷോ ആരംഭിച്ചിരുന്നത്.ഗിയോവാനി പെർനൈസ്, ആന്റൺ ഡു ബെക്ക്, കെവിൻ ക്ലിഫ്റ്റൻ തുടങ്ങിയവരും ഫൈനൽ സ്റ്റേജിലെത്തിയിരുന്നു. എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരുന്നതെങ്കിലും ജേയും അലിയോനയും ചേർന്ന് ട്രോഫി കരസ്ഥമാക്കുകയായിരുന്നു. ഇതിൽ അലിയോനയ്ക്ക് 2011ൽ ഈ ഷോയിൽ വിജയം കൈവരിക്കാനായിരുന്നു. അന്ന് മാക് ഫ്‌ലൈ സ്റ്റാറായ ഹാരി ജൂഡിനൊപ്പമായിരുന്നു ഇവർ ട്രോഫി പങ്കിട്ടിരുന്നത്.
താൻ ഷോയിൽ ഒന്നാമതെത്തിയതറിഞ്ഞ് അത്യധികമായ സന്തോഷമാണ് ജേ പ്രകടിപ്പിച്ചിരുന്നത്. ഇത് നിങ്ങൾക്ക് അർഹമായ വിജയമാണെന്നായിരുന്നു തന്റെയൊപ്പം ജേതാവായ
അലിയോനയോട് ജേ പറഞ്ഞത്. താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മഹത്തായ കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്ന വിജയമെന്നും ജേ പ്രതികരിച്ചു.ഈ ഷോ കണ്ടവർക്കും സഹായിച്ചവർക്കും നന്ദി പ്രകടിപ്പിക്കാനും ജേ ഈ അവസരം വിനിയോഗിച്ചു.തന്റെ അവസാനത്തെ മൂന്ന് പെർഫോമൻസ് വരെ ജേ ലീഡർ ബോർഡിൽ താഴത്തെ സ്ഥാനത്തായിരുന്നു നിലകൊണ്ടിരുന്നത്. ജോർജിയ ആയിരുന്നു രണ്ടാം സ്ഥാനത്ത്. കെല്ലിയായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ ഞൊടിയിടയിൽ കാര്യങ്ങൾ മാറി മറിഞ്ഞ് ജേ ഒന്നാമതെത്തുകയായിരുന്നു. അതായത് കാണികളുടെ വോട്ട് ജേയ്ക്ക് അനുകൂലമായി തീരുകയായിരുന്നു. ഐ കാണ്ട് ഫീൽ മൈ ഫേസ് എന്ന സങ്കീർണമായ ഡാൻസ് ജേയും അലിയോനയും ചേർന്ന് അവതരിപ്പിച്ചത് ഏവരുടെയും മനം കവർന്നിരുന്നു.തന്റെ അവസാന ഡാൻസിൽ ജേ പാസ് ഡോബ്ലെ ടു ബോൺ ജോവിസിന്റെ 2000 സ്മാഷ് ഹിറ്റായ മൈ ലൈഫ് ഇൻ എ ബിഡ് എന്ന നൃത്തമാണ് അവതരിപ്പിച്ചത്. ഇതിലൂടെ അദ്ദേഹം ചാമ്പ്യൻ പട്ടത്തിലേക്ക് നടന്നടുക്കുകയും ചെയ്തു.
ജനനിബിഡമായ ഫൈനൽ ഇവന്റിൽ നാടകീയതയും ആകാംക്ഷയും നിറഞ്ഞ് തുളുമ്പിയിരുന്നു. നിരവധി സെലിബ്രിറ്റികളും പ്രഫഷണൽ ഡാൻസർമാരും ഷോയ്‌ക്കെത്തിയിരുന്നു. പ്രശസ്ത സിംഗറായ എല്ലി ഗൗൾഡിങ് സ്റ്റേജിലെത്തി തന്റെ പ്രശസ്തമായ ഗാനമായ ലൗ മീ ലൈക്ക് യു...അവതരിപ്പിച്ചിരുന്നു. ഈ ഷോയിൽ മുമ്പ് പങ്കെടുത്തവരെല്ലാം ചടങ്ങിനെത്തിയിരുന്നുവെന്നതും ഇതിന്റെ താരപ്പൊലിമ വർധിപ്പിച്ചിരുന്നു. ജെറെമി വൈൻ, എയിൻസ്ലേ ഹാരിയട്ട്, കരോൾ കിർക്ക് വുഡ്, പീറ്റർ ആൻഡ്രെ, ഡാനിയേൽ ഓ ഡോനെൽ, ആന്റണി ഓഗോഗോ, അനിത റാണി ജാമെലിയ , ഹെലെൻ ജോർജ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ഇവരെല്ലാം ചേർന്നുള്ള ഫൈനൽ ഡാൻസിൽ സ്റ്റേജിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു.