ഡ്രൈവിങിനിടെ ഉള്ള മൊബൈൽ ഉപയോഗം മൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി പുതിയ ടെക്‌നോളജിയുമായി ബ്രിട്ടീഷ് കൊളംബിയ സർക്കാർ രംഗത്ത്. പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്ന പുതിയ സംവിധാനത്തിൽ വാഹനം ഓടുമ്പോൾ മൊബൈലിൽ കോൾ വിളിക്കാനോ മെസേജ് ചെയ്യാനോ സാധിക്കുകയില്ല. പുതിയ സംവിധാനത്തിന് ജനങ്ങളുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്.

ബി.സി പ്രദേശത്തെ അപകടങ്ങളിൽ 25 ശതമാനവും ഇത്തരം മൊബൈൽ ഉപയോഗം മൂലമാണെന്നാണ് വിലയിരുത്തൽ. പുതിയ സംവിധാനം നടപ്പിലാകുന്നതോടെ റോഡപകടങ്ങൾ കുറച്ച് അശ്രദ്ധമായ വാഹനമോടിക്കൽ ഒരുപരിധിവരെ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.

ഇതിനോടകം തന്നെ നിരവധി സ്മാർട്ട് ഫോൺ അപ്ലിക്കേഷനുകൾ വാഹനം നീങ്ങുമ്പോൾ മൊബൈൽ ലോക്കാവുന്ന തരത്തിൽ ലഭ്യമായിട്ടുണ്ടെന്നും ഇതിനൊടപ്പം അശ്രദ്ധമായ ഡ്രെവിങ് നടത്തുന്നരെ പിടികൂടുന്ന സംവിധാനം കൂടി നടപ്പിലാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.