- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള സുദീർഘമായ ക്രിക്കറ്റ് പരമ്പരകൾക്കും ഐസിസി ടൂർണമെന്റുകൾക്കുമായി താരങ്ങളെ സമ്പൂർണ ആരോഗ്യവാന്മാരായി നിലനിർത്താൻ മെനു! ബീഫിലും പോർക്കിലും പോഷകാഹാരം ഇല്ലേ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; കോലിയും രഹാനയും നിശബ്ദർ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവിൽ ഹലാൽ മാംസം നിർബന്ധമാക്കി ബിസിസിഐ രംഗത്തെത്തുമ്പോൾ ബീഫിനും മെനുവിൽ സ്ഥാനമില്ല. മുസ്ലിം വിഭാഗത്തിന്റെ താൽപ്പര്യ സംരക്ഷണത്തിന് പന്നി ഇറച്ചിയും പുറത്ത്. കേരളത്തിൽ ഹലാൽ ചർച്ചകൾ പുതിയ തലത്തിലെത്തുമ്പോഴാണ് ബിസിസിഐയുടെ മെനുവും പുറത്ത് വരുന്നത്. കളിക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സാഹചര്യമാണ് ബിസിസിഐ നിഷേധിക്കുന്നത്. എന്നാൽ ഇതിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കാൻ കളിക്കാർ തയ്യാറല്ല. മെനുവിനെ എതിർത്താൽ ടീമിൽ നിന്നവർ പുറത്തു പോകുമെന്നതാണ് ഇതിന് കാരണം.
കാൺപുരിൽ നടക്കുന്ന ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവിലാണ് ബിസിസിഐ താരങ്ങൾക്ക് ഹലാൽ ഭക്ഷണം ഏർപ്പെടുത്തിയത്. ഇതോടൊപ്പം ബീഫും പന്നിയിറച്ചിയും കഴിക്കരുതെന്നും നിർദേശമുണ്ടെന്നും ദേശീയ മാധ്യമമായ എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ടീമിന്റെ 'കാറ്ററിങ് റിക്വയർമെന്റ്സിന്റേയും മെനുവിന്റേയും' ചിത്രവും എൻഡിടിവി പങ്കുവെച്ചിട്ടുണ്ട്. ആരുടേയും മതപരമായ വികാരങ്ങൾ മുറിപ്പെടാതിരിക്കാനാണ് ഇതെന്നാണ് സൂചന. ഉത്തരേന്ത്യയിലെ ബീഫിനെ പല സംസ്ഥാനങ്ങളും നിരോധിച്ചിട്ടുണ്ട്. പന്നി ഇറച്ചി മുസ്ലീങ്ങൾക്കും താൽപ്പര്യമില്ല.
ബിസിസിഐയുടെ മെനുവിൽ പ്രധാനപ്പെട്ട നിർദ്ദേശം എന്ന നിലയിലാണ് ഹലാൽ ഭക്ഷണത്തിന്റേയും ബീഫിന്റേയും പന്നിയിറച്ചിയുടേയും കാര്യം സൂചിപ്പിക്കുന്നത്. താരങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഡയറ്റ് പ്ലാനാണ് ഇത്. ഈ ഭക്ഷണ മെനു പുറത്തുവന്നതിന് പിന്നാലെ ബിസിസിഐയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഹലാൽ ഭക്ഷണം നിർബന്ധമാക്കിയ ബിസിസിഐയ്‌ക്കെതിരേ പ്രതിഷേധിക്കുന്നു എന്ന തരത്തിലാണ് മിക്ക ട്വീറ്റുകളും.
ടീമിലെ ഒരു വിഭാഗത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ബിസിസിഐയുടെ തീരുമാനം എന്നും ഇവർ ആരോപിക്കുന്നു. തൽക്കാലം വിവാദങ്ങളോട് ബിസിസിഐ പ്രതികരിക്കില്ല. മാംസം കഴിക്കണമെന്ന് താൽപര്യമുള്ളവർ 'ഹലാൽ' മാംസം മാത്രമേ കഴിക്കാവൂ എന്നും നിർദ്ദേശത്തിലും ബിസിസിഐ കുഴപ്പമൊന്നും കാണുന്നില്ല. താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനെന്ന പേരിലാണ് ഭക്ഷണക്രമത്തിൽ സമ്പൂർണ നിയന്ത്രണം കൊണ്ടുവരുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള സുദീർഘമായ ക്രിക്കറ്റ് പരമ്പരകൾക്കും ഐസിസി ടൂർണമെന്റുകൾക്കുമായി താരങ്ങളെ സമ്പൂർണ ആരോഗ്യവാന്മാരായി നിലനിർത്തുന്നതിനാണ് ഭക്ഷണ ക്രമത്തിലെ ഈ സമ്പൂർണ നിയന്ത്രണമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. ന്യൂസിലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ വിരാട് കോലി കളിക്കുന്നില്ല. അജിങ്കെ രഹാനെയാണ് ക്യാപ്ടൻ. രഹാനയും കൂട്ടരെ വിവാദമുണ്ടാക്കതെ ഈ ഭക്ഷണം കഴിക്കുകയാണ് ഇപ്പോൾ.
ബയോ സെക്യുർ ബബ്‌ളിലെ തുടർച്ചയായ ജീവിതത്തിൽ ബുദ്ധിമുട്ടുന്ന ക്രിക്കറ്റ് താരങ്ങൾക്ക്, ഭക്ഷണക്രമത്തിലെ കടുത്ത നിയന്ത്രണം കൂടുതൽ വെല്ലുവിളി ഉയർത്തുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മാംസ ഭക്ഷണം ഉപയോഗിക്കുന്നവർ അത് 'ഹലാൽ' ആണെന്ന് എങ്ങനെ ഉറപ്പുവരുത്തുമെന്ന ചർച്ചയും സജീവം.
മറുനാടന് മലയാളി ബ്യൂറോ