- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി ഐസിസി ക്രിക്കറ്റ് കമ്മറ്റിയെയും ദാദ ഭരിക്കും; കമ്മറ്റി ചെയർമാനായി ഗാംഗൂലി ചുമതലയേൽക്കുന്ന് കുംബ്ലെ സ്ഥാനമൊഴിയുന്നതോടെ; അനിൽ കുംബ്ലെ സ്ഥാനമൊഴിയുന്നത് മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കി
ദുബായ്: ഇനി ഐസിസി ക്രിക്കറ്റ് കമ്മറ്റിയെയും ദാദ ഭരിക്കും.മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചു.നിലവിൽ ബിസിസിഐ പ്രസിഡന്റു കൂടിയാണ് ഗാംഗൂലി.ബുധനാഴ്ച ഐസിസി തന്നെ അറിയിച്ചതാണ് ഇക്കാര്യം.അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഗാംഗുലിയെ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചതെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു.
മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയ്ക്ക് പകരമാണ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി മൂന്ന് വർഷ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് കുംബ്ലെ സ്ഥാനമൊഴിഞ്ഞത്.
2015-നും 2019-നും ഇടയിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന ഗാംഗുലി 2019 ഒക്ടോബറിലാണ് ബിസിസിഐയുടെ തലപ്പത്തെത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story