കൊൽക്കത്ത: ഇന്ത്യൻ മുൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ ഗുഡ് ലാന്റ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആൻജിയോ പ്ലാസ്റ്റി നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കൊൽക്കത്ത വുഡ്‌ലാൻഡ് ആശുപത്രിയിലാണിപ്പോൾ താരം. വീട്ടിലെ ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ ചേർന്ന ബിസിസിഐ യോഗത്തിൽ ഗാംഗുലി പങ്കെടുത്തിരുന്നു. തുടർന്ന് കൊൽക്കത്തയിലേക്ക് മടങ്ങിയ ഗാംഗുലിക്ക് ശനിയാഴ്ച രാവിലെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.