- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം എസ് ധോണിക്കെതിരെ ബിസിസിഐ അന്വേഷണം ആരംഭിച്ചു; ഇന്ത്യൻ നായകനെതിരായ നടപടി വ്യവസായ ബന്ധങ്ങളുടെ പേരിൽ
മുംബൈ: വ്യവസായ ബന്ധങ്ങളുടെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ ബിസിസിഐ അന്വേഷണം ആരംഭിച്ചു. സ്പോർട്സ് മാനേജ്‌മെന്റ് കമ്പനിയായ റിഥിയിൽ ധോണിക്ക് ഓഹരിയുണ്ടെന്ന ആരോപണത്തിലാണ് ബിസിസിഐ അന്വേഷണം ആരംഭിച്ചത്. 2013 ജൂലൈയിൽ ചേർന്ന ബിസിസിഐ വർക്കിങ് കമ്മിറ്റി യോഗത്തിൽ ധോണിക്കെതിരെ അന്വേഷണം നടത്താൻ തീരുമാനിച്
മുംബൈ: വ്യവസായ ബന്ധങ്ങളുടെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ ബിസിസിഐ അന്വേഷണം ആരംഭിച്ചു. സ്പോർട്സ് മാനേജ്‌മെന്റ് കമ്പനിയായ റിഥിയിൽ ധോണിക്ക് ഓഹരിയുണ്ടെന്ന ആരോപണത്തിലാണ് ബിസിസിഐ അന്വേഷണം ആരംഭിച്ചത്.
2013 ജൂലൈയിൽ ചേർന്ന ബിസിസിഐ വർക്കിങ് കമ്മിറ്റി യോഗത്തിൽ ധോണിക്കെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് അന്വേഷണം ആരംഭിച്ചത്.
ബിസിസിഐയുമായി കരാറുള്ള താരങ്ങൾക്ക് മറ്റ് സ്പോർട്സ് മാനേജ്‌മെന്റ് കമ്പനികളുമായി ഇടപാടുണ്ടാകരുതെന്ന കർക്കശ നിലപാടിലാണ് നിലവിലെ പ്രസിഡണ്ട് ജഗ്‌മോഹൻ ഡാൽമിയക്കുള്ളത്. അത്തരത്തിൽ ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ അത് വെളിച്ചത്തുകൊണ്ടുവരണമെന്നാണ് ഡാൽമിയയുടെ നിലപാട്.
അതിനാലാണ് ധോണിക്കെതിരെ മുമ്പു തീരുമാനിച്ച അന്വേഷണം ഇപ്പോൾ നടത്തുന്നത്. ബിസിസിഐ അച്ചടക്കസമിതിക്കാണ് അന്വേഷണ ചുമതല. റിഥിയിൽ ധോണിക്ക് 15 ശതമാനം ഓഹരിയുണ്ടെന്ന സ്ഥാപനത്തിന്റെ ഉടമയും ധോണിയുടെ അടുത്ത കൂട്ടുകാരനുമായ അരുൺ പാണ്ഡെയുടെ വെളിപ്പെടുത്തലാണ് വിവാദമായത്. എന്നാൽ പരാമർശം വിവാദമായതോടെ ധോണിക്ക് ഓഹരിയില്ലെന്ന് റിഥി വാർത്താക്കുറിപ്പിറക്കി. ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്‌സിന്റെ സ്‌പോൺസർഷിപ്പിലും റിഥിയുണ്ട്. സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരുടെ സ്‌പോൺസർഷിപ്പും റിഥിക്കാണ്.
ബംഗ്ലാദേശ് പേസർ മുസ്തഫിസുറിനെ ഇടിച്ചിട്ട ധോണിക്ക് ഐസിസി പിഴശിക്ഷ നൽകിയിരുന്നു. മാച്ച് ഫീസിന്റെ 75 ശതമാനമാണ് ഇന്ത്യൻ നായകനിൽ നിന്നും പിഴ ഈടാക്കിയത്. ഇതിനുപിന്നാലെയാണ് വിവാദ ബിസിനസ് ബന്ധത്തിൽ ധോണിക്കെതിരെ ബിസിസിഐ അന്വേഷണം ആരംഭിച്ച റിപ്പോർട്ടുകൾ എത്തിയത്.