- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആവേശത്തോടെ ബിജെപിക്കൊപ്പം ചേർന്നിട്ട് ഒരു ഗുണവും ഉണ്ടായില്ല; സ്ഥാനമാനങ്ങൾ ലഭിച്ചപ്പോൾ ഉന്നതർ വീതം വച്ചു; നിവർത്തികെട്ട് പ്രാദേശിക നേതാക്കൾ പാർട്ടി വിടുന്നു; ആലപ്പുഴയിൽ തുടങ്ങിയ മാറ്റം ബിഡിജെഎസിന്റെ നടുവൊടിക്കുമോ? വെള്ളാപ്പള്ളിക്കും തുഷാറിനും കടുത്ത നിരാശ
കുട്ടനാട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വളരെ അധികം ആവേശത്തോടെ കൊട്ടിഘോഷിച്ചാണ് ബിഡിജെഎസ് ബിജെപിയിൽ ചേർന്നത്. ബിഡിജെഎസിന്റെ ബിജെപി പ്രവേശനം ഏറ്റവും അധികം ആഘോഷമാക്കിയത് ആലപ്പുഴയിലായിരുന്നു. നിരവധി ഈഴവരാണ് മറ്റുപാർട്ടികളിൽ നിന്നും കൂറുമാറി ബിഡിജെഎസിൽ ചേർന്നത്. എന്നാൽ അന്ന് ബിഡിജെഎസിനോട് കാണിച്ച ആവേശം ഒന്നും ഇന്ന് ആലപ്പുഴയിലെ ബിഡിജെഎസ് അംഗങ്ങൾക്കില്ല. വേണ്ടത്ര പരിഗണന തങ്ങൾക്ക് ബിഡിജെഎസിൽ കിട്ടുന്നില്ല എന്ന കടുത്ത നിരാശയിലാണ് വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും. ഇതിനിടെയാണ് ആലപ്പുഴയിലെ ബിജെപി-ബിഡിജെഎസ് സഖ്യത്തിൽ പൊട്ടിത്തെറി ഉണ്ടായത്. ബിഡിജെഎസിന്റെ ആലപ്പുഴ ജില്ലയിലെ ഏഴു ഭാരവാഹികൾ രാജിവച്ച് സിപിഎമ്മിൽ ചേരുന്നു. ബിഡിജെഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ബൈജു, കുട്ടനാട് മണ്ഡലം ട്രഷറർ വരുൺ ടി.രാജ്, വൈസ് പ്രസിഡന്റ് ഉത്തമൻ, രാമങ്കരി പഞ്ചായത്ത് സെക്രട്ടറി വിപിൻ ലാൽ, മണ്ഡലം വൈസ് പ്രസിഡന്റ് അനിൽകുമാർ, അനീഷ് ടി.ആർ, ചമ്പക്കുളം പഞ്ചായത്ത് കമ്മിറ്റി അംഗം സനീഷ് എന്നിവരാണു രാജിവച്ചത്. സ്ഥാനമാനങ്ങളോ
കുട്ടനാട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വളരെ അധികം ആവേശത്തോടെ കൊട്ടിഘോഷിച്ചാണ് ബിഡിജെഎസ് ബിജെപിയിൽ ചേർന്നത്. ബിഡിജെഎസിന്റെ ബിജെപി പ്രവേശനം ഏറ്റവും അധികം ആഘോഷമാക്കിയത് ആലപ്പുഴയിലായിരുന്നു. നിരവധി ഈഴവരാണ് മറ്റുപാർട്ടികളിൽ നിന്നും കൂറുമാറി ബിഡിജെഎസിൽ ചേർന്നത്. എന്നാൽ അന്ന് ബിഡിജെഎസിനോട് കാണിച്ച ആവേശം ഒന്നും ഇന്ന് ആലപ്പുഴയിലെ ബിഡിജെഎസ് അംഗങ്ങൾക്കില്ല. വേണ്ടത്ര പരിഗണന തങ്ങൾക്ക് ബിഡിജെഎസിൽ കിട്ടുന്നില്ല എന്ന കടുത്ത നിരാശയിലാണ് വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും.
ഇതിനിടെയാണ് ആലപ്പുഴയിലെ ബിജെപി-ബിഡിജെഎസ് സഖ്യത്തിൽ പൊട്ടിത്തെറി ഉണ്ടായത്. ബിഡിജെഎസിന്റെ ആലപ്പുഴ ജില്ലയിലെ ഏഴു ഭാരവാഹികൾ രാജിവച്ച് സിപിഎമ്മിൽ ചേരുന്നു. ബിഡിജെഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ബൈജു, കുട്ടനാട് മണ്ഡലം ട്രഷറർ വരുൺ ടി.രാജ്, വൈസ് പ്രസിഡന്റ് ഉത്തമൻ, രാമങ്കരി പഞ്ചായത്ത് സെക്രട്ടറി വിപിൻ ലാൽ, മണ്ഡലം വൈസ് പ്രസിഡന്റ് അനിൽകുമാർ, അനീഷ് ടി.ആർ, ചമ്പക്കുളം പഞ്ചായത്ത് കമ്മിറ്റി അംഗം സനീഷ് എന്നിവരാണു രാജിവച്ചത്.
സ്ഥാനമാനങ്ങളോടുള്ള ആർത്തി മാത്രമാണ് ഈ പാർട്ടിയിലുള്ളതെന്നാണ് ഇവർ ആരോപിക്കുന്നത്. സാമൂഹ്യനീതി ഉറപ്പു വരുത്താനും പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതം സംരക്ഷിക്കാനും കഴിയുന്ന പ്രസ്ഥാനമാകും എന്നു കരുതിയാണു ബിഡിജെഎസിൽ ചേർന്നത്. എന്നാൽ അധികാരത്തോടുള്ള ആർത്തിയും സ്വന്തം കാര്യലാഭവും മാത്രമാണു ബിഡിജെഎസ് നേതാക്കന്മാരെ ഭരിക്കുന്നത്. സ്ഥാനമാനങ്ങൾക്കുവേണ്ടി പാദസേവ ചെയ്യുന്നവരുടെയും കുഴലൂത്തു നടത്തുന്നവരുടെയും അധഃപതിച്ച ആൾക്കൂട്ടമായി ബിഡിജെഎസ് മാറിയെന്നും രാജിവച്ചവർ ആരോപിച്ചു.
തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ ചർച്ച ചെയ്യാനോ തിരുത്താനോ തയാറാകുന്നില്ല. അണികളെ പറഞ്ഞു പറ്റിക്കുകയാണ്. അതിനാൽ ബിഡിജെഎസിൽ നിന്നും രാജിവച്ച് ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സിപിഎമ്മിനൊപ്പം നിൽക്കാൻ തീരുമാനിച്ചതായും രാജിവച്ചവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പാർ്ടടിയിൽ ചേർന്നവർ നേരത്തെ സിപിഎം പ്രവർത്തകരായിരുന്നോ എന്ന് വ്യക്തമല്ല.
സ്വന്തം തട്ടകത്തിൽ തന്നെ അണികൾ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നത് വെള്ളാപ്പള്ളിയേയും തുഷാർ വെള്ളാപ്പള്ളിയേയും കടുത്ത നിരാശയിലാക്കിയിട്ടുണ്ട്. അണികൾ സ്വന്തം ജില്ലയിൽ തന്നെ കൊഴിഞ്ഞു പോകുന്നത് തുടർന്നാൽ മറ്റ് ജില്ലകളിലേയും തങ്ങളുടെ ശക്തിയെ ബാധിക്കുമോ എന്ന ആശങ്കയും ബിജെപിക്ക് ഉണ്ട്.