- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കാനായി ബിജെപി ഒത്തുകളിക്കുന്നു; തുഷാർ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകം മാത്രം; ബിഡിജെഎസ് പിളർന്നു; വിമതർ യുഡിഎഫിനൊപ്പം
കൊച്ചി: കേരളത്തിലെ എൻ.ഡി.എ ഘടകക്ഷിയായ ബി.ഡി.ജെ.എസ് പിളർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ നീലകണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുതിയ സഘടന പ്രഖ്യാപിച്ചു. ഭാരതീയ ജനസേന (ബി.ജെ.എസ്) എന്നാണ് പുതിയ സംഘടനയുടെ പേര്. യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കാനായി ബിജെപി ഒത്തുകളിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
'ഗൂഢാലോചനയിൽ ഞങ്ങൾ അതൃപ്തി രേഖപ്പെടുത്തുന്നു. അതിനാൽ എൻ.ഡി.എയിൽ ഒരു നിമിഷം പോലും പ്രവർത്തിക്കാൻ സാധിക്കില്ല. വലിയ പ്രഖ്യാപനങ്ങൾ പ്രാബല്യത്തിൽ വരാൻ ഞങ്ങൾക്ക് വിശ്വാസം യു.ഡി.എഫിനെയാണ്. വ്യക്തമായും പൂർണ്മമായും യു.ഡി.എഫ് എന്ന മുന്നണിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് ഭാരതീയ ജനസേന പ്രവർത്തിക്കും. 12 ഓളം സമുദായ സംഘടനകൾ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്', നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
ബി.ഡി.ജെ.എസ് ബിജെപി.യുടെ ചട്ടുകമാണിന്ന്. രാഷ്ട്രീയമായി അപ്രസക്തമായ ബി.ഡി.ജെ.എസ്സിൽ തുടരാനാവില്ല. എൻഡിഎയിലാണെങ്കിൽ പോലും ബിഡിജെഎസ്സിന് വിലയുണ്ടായില്ല. ഇതിന്റെ ഭാഗമായാണ് പുതിയ സംഘടന. ബിഡിജെഎസ്സിന്റെ 11 കമ്മറ്റികൾ പുതിയ സംഘടനയിൽ ഉണ്ടാവുമെന്നും ജനസേന നേതാക്കൾ അറിയിച്ചു.