- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അച്ഛന് താൽപ്പര്യം പിണറായിയോട്; മകൻ ഇഷ്ടം ഉമ്മൻ ചാണ്ടിയേയും; ബിജെപി വിടാൻ മടിച്ച് ഒരു വിഭാഗവും; എൻഡിഎ വിടാനൊരുങ്ങുന്ന ബിഡിജെഎസ് പിളർപ്പിന്റെ വക്കിലെന്ന് സൂചന; വെള്ളാപ്പള്ളി ഇടതിലേക്കും തുഷാർ വലതിലേക്കും കളം മാറിയേക്കും; എൻഎസ്എസ് ബന്ധമുയർത്തി യുഡിഎഫ് പ്രവേശനത്തെ പൊളിക്കാൻ ചെന്നിത്തലയും
കോട്ടയം: ബിഡിജെഎസ് പിളർപ്പിന്റെ വക്കിലെന്ന് സൂചന. ബിജെപി.യുമായി അകന്നു നിൽക്കുന്ന ബി.ഡി.ജെ.എസ് എൻഡിഎ വിടുമെന്ന് ഉറപ്പാണ്. ബിഡിജെഎസിനെ യുഡിഎഫിൽ എത്തിക്കാനാണ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് താൽപ്പര്യം. എന്നാൽ പിണറായി വിജയനെ പിന്തുണയ്ക്കണമെന്നാണ് തുഷാറിന്റെ അച്ഛൻ വെള്ളപ്പള്ളിയുടെ പക്ഷം. ഇതോടെ പാർട്ടി രണ്ട് വിഭാഗമായി മാറുകയാണ്. എസ് എൻ ഡി പിയിൽ ഭൂരിഭാഗത്തിനും ഇടതിനോടാണ് താൽപ്പര്യം. എന്നാൽ ബിഡിജെഎസിൽ മറ്റ് പല സമുദായ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്ക് തുഷാറുമൊത്ത് വലതു പക്ഷത്ത് പോകാനാണ് താൽപ്പര്യം. ഇതോടെയാണ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നത്. ഇതിനിടെ ബിഡിജെഎസിലെ ഒരു വിഭാഗം ബിജെപിയിൽ ഉറച്ചു നിൽക്കുമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി സംസാരിച്ചിരുന്നു. ബിജെപി ബന്ധം വിട്ടാൽ ഇടതു മുന്നണിയിൽ എടുക്കുന്നത് പരിഗണിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ഇതിനിടെയാണ് നാടകീയ നീക്കവുമായി യുഡിഎഫ് എത്തിയത്. തുഷാറിനെ സ്വാധീനിക്കാൻ ഉമ്മൻ ചാണ്ടി ത
കോട്ടയം: ബിഡിജെഎസ് പിളർപ്പിന്റെ വക്കിലെന്ന് സൂചന. ബിജെപി.യുമായി അകന്നു നിൽക്കുന്ന ബി.ഡി.ജെ.എസ് എൻഡിഎ വിടുമെന്ന് ഉറപ്പാണ്. ബിഡിജെഎസിനെ യുഡിഎഫിൽ എത്തിക്കാനാണ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് താൽപ്പര്യം. എന്നാൽ പിണറായി വിജയനെ പിന്തുണയ്ക്കണമെന്നാണ് തുഷാറിന്റെ അച്ഛൻ വെള്ളപ്പള്ളിയുടെ പക്ഷം. ഇതോടെ പാർട്ടി രണ്ട് വിഭാഗമായി മാറുകയാണ്. എസ് എൻ ഡി പിയിൽ ഭൂരിഭാഗത്തിനും ഇടതിനോടാണ് താൽപ്പര്യം. എന്നാൽ ബിഡിജെഎസിൽ മറ്റ് പല സമുദായ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്ക് തുഷാറുമൊത്ത് വലതു പക്ഷത്ത് പോകാനാണ് താൽപ്പര്യം. ഇതോടെയാണ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നത്. ഇതിനിടെ ബിഡിജെഎസിലെ ഒരു വിഭാഗം ബിജെപിയിൽ ഉറച്ചു നിൽക്കുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി സംസാരിച്ചിരുന്നു. ബിജെപി ബന്ധം വിട്ടാൽ ഇടതു മുന്നണിയിൽ എടുക്കുന്നത് പരിഗണിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ഇതിനിടെയാണ് നാടകീയ നീക്കവുമായി യുഡിഎഫ് എത്തിയത്. തുഷാറിനെ സ്വാധീനിക്കാൻ ഉമ്മൻ ചാണ്ടി തന്നെ രംഗത്തുവന്നു. ഇതോടെയാണ് ബിഡിജെഎസ് രണ്ട് തട്ടിലായത്. ഇടതു പക്ഷത്തേക്കാൾ തുഷാറിന് താൽപ്പര്യവും വലത് ക്യാമ്പാണ്. അർഹിച്ച അംഗീകാരം ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്തിട്ടുമുണ്ട്. മുസ്ലിം ലീഗും തുഷാറിനെ സ്വീകരിക്കാൻ തയ്യാറാണ്. എന്നാൽ തുഷാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഒപ്പം കൂട്ടാനുള്ള യു.ഡി.എഫ്. മോഹത്തിനു കടമ്പ എൻ.എസ്.എസുമായി തുടരുന്ന ബന്ധമാണ്. രമേശ് ചെന്നിത്തല ബിഡിജെഎസിനെ എതിർക്കുമെന്നാണ് സൂചന.
ബി.ഡി.ജെ.എസിനെ കൂട്ടിയാൽ എൻ.എസ്.എസുമായി പതിറ്റാണ്ടുകളായി തുടരുന്ന ബന്ധത്തിൽ വിള്ളലുണ്ടാകുമെന്ന ആശങ്ക ചെന്നിത്തലയ്ക്കുണ്ട്. എന്നാൽ നിലവിൽ വെള്ളാപ്പള്ളി ഇടത്തേക്ക് തിരിഞ്ഞാൽ എന്തു സമ്മർദമുണ്ടായാലും തുഷാറിനെ ഒപ്പം നിർത്തണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഏതായാലും ബിഡിജെഎസ് ബിജെപി ബന്ധം ഉപേക്ഷിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണു ബിജെപി. ബന്ധത്തെ ആദ്യം തള്ളിപ്പറഞ്ഞു രംഗത്തുവന്നത്. എന്നാൽ ബി.ഡി.ജെ.എസ്. ചെയർമാനായ തുഷാർ പരസ്യമായി ബിജെപി. നേതൃത്വത്തെ തള്ളിപ്പറയാൻ ഇതുവരെ തയാറായിട്ടില്ല. പക്ഷേ ബിജെപിയുടെ യോഗങ്ങളും പരിപാടികളും തുഷാർ ബഹിഷ്‌കരിക്കുന്നുണ്ട്. എൻഡിഎ വിടാൻ തുഷാറും തീരുമാനിച്ചതിന്റെ സൂചനയാണ് ഇത്.
ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ച നടത്തിയത്. യു.ഡി.എഫ്. വിപുലീകരിക്കണമെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചു പഠിക്കാൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണക്കമ്മിഷന്റെ പ്രധാന നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണു ബി.ഡി.ജെ.എസിനെ മുന്നണിയിൽ ചേർക്കാൻ ഉമ്മൻ ചാണ്ടി നേരിട്ട് രംഗത്തുള്ളത്. ഉന്നയിച്ച ആവശ്യങ്ങളിൽ ഈ മാസം മുപ്പതിനകം പരിഹാരമുണ്ടായില്ലെങ്കിൽ മുന്നണിബന്ധം വിടുന്നത് ഉൾെപ്പടെയുള്ള കടുത്ത നടപടികളിലേക്കു പോകുമെന്നു ബിജെപി. നേതൃത്വത്തെ ബി.ഡി.ജെ.എസ്. നേതാക്കൾ ധരിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷമാകും തീരുമാനം എടുക്കുക. അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിയാക്കിയത് ബിഡിജെഎസിനെ അപമാനിക്കാനാണെന്നാണ് തുഷാറിന്റെ പക്ഷം. എല്ലാവർക്കും മോദി എല്ലാം നൽകി. പക്ഷേ ബിഡിജെഎസിന് മാത്രം ഒന്നും നൽകിയില്ലെന്നതാണ് പരാതി.
കേന്ദ്രഭരണം അവസാനിക്കാൻ ഇനി രണ്ടുവർഷം മാത്രം അവശേഷിക്കേ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ബിജെപി. കേന്ദ്ര നേതൃത്വം തയാറായില്ലെന്നാണ് അവരുടെ പരാതി. ഈ സാഹചര്യത്തെ കരുതലോടെ ഉപയോഗിക്കാനാണ് നീക്കം. സ്ഥാനമാനങ്ങളുടെ പേരിൽ എൻഡിഎ വിട്ടാൽ മറ്റ് പാർട്ടികളാരും സ്വീകരിക്കില്ല. അതുകൊണ്ട് തന്നെ എൻഡിഎയുടെ സാമൂഹിക-സാമ്പത്തിക പരിഷ്‌കാരങ്ങളെ എതിർത്ത് മുന്നണി വിടാനാണ് തീരുമാനം.