- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ ആലോചന; കേന്ദ്രസർക്കാരിന്റെ വാഗ്ദാനങ്ങൾ ലഭിക്കാത്ത പശ്ചാത്തലത്തിൽ എൻഡിഎ വിടാനൊരുങ്ങി തുഷാറും കൂട്ടരും; ബിജെപി സഖ്യം തുടരണോ വിടണോ എന്നു തീരുമാനിക്കാനുള്ള നിർണായക യോഗം ഫെബ്രുവരി ഒൻപതിനു ചേർത്തലയിൽ
ന്യൂഡൽഹി: ബിജെപി സഖ്യം തുടരണോ എന്നു തീരുമാനിക്കാൻ ബിഡിജെഎസിന്റെ നിർണായക സംസ്ഥാന നിർവാഹക സമിതി യോഗം ഫെബ്രുവരി ഒൻപതിനു ചേർത്തലയിൽ ചേരും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്വന്തം സ്ഥാനാർത്ഥിയെ മൽസരിപ്പിക്കണമെന്ന മണ്ഡലം കമ്മിറ്റിയുടെ ശുപാർശയിലും അന്നു തീരുമാനമുണ്ടാകും. എൻഡിഎ യുമായി ദീർഘനാളായി ചർച്ച നടത്തുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് മുൻപുള്ള വാഗ്ദാനങ്ങൾ ഒന്നും ലഭിച്ചില്ലെന്നാണ് ബിഡിജെഎസിന്റെ പരാതി. കേന്ദ്രസർക്കാർ ബോർഡുകളിലും കോർപറേഷനുകളിലും ബിഡിജെഎസിനു വാഗ്ദാനം ചെയ്തിരുന്ന പദവികൾ ലഭിക്കാത്ത പശ്ചാത്തലത്തിൽ എൻഡിഎ വിടണമെന്ന വികാരം പാർട്ടിയിലുണ്ട്. ഈ പദവികൾ ഇനി ആവശ്യമില്ലെന്നു സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ അവസാന വർഷത്തിലേക്കു കടന്നിരിക്കെ ഇനി കേന്ദ്രപദവികൾ ഗുണം ചെയ്യില്ലെന്നാണു വിലയിരുത്തൽ. ബിഡിജെഎസുമായി സഖ്യം നിലനിർത്തണമെന്നാണു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ താൽപര്യം. എന്നാൽ, ആർഎസ്എസ് നിലപാടു തിരിച്ചാണ്. സംസ
ന്യൂഡൽഹി: ബിജെപി സഖ്യം തുടരണോ എന്നു തീരുമാനിക്കാൻ ബിഡിജെഎസിന്റെ നിർണായക സംസ്ഥാന നിർവാഹക സമിതി യോഗം ഫെബ്രുവരി ഒൻപതിനു ചേർത്തലയിൽ ചേരും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്വന്തം സ്ഥാനാർത്ഥിയെ മൽസരിപ്പിക്കണമെന്ന മണ്ഡലം കമ്മിറ്റിയുടെ ശുപാർശയിലും അന്നു തീരുമാനമുണ്ടാകും. എൻഡിഎ യുമായി ദീർഘനാളായി ചർച്ച നടത്തുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് മുൻപുള്ള വാഗ്ദാനങ്ങൾ ഒന്നും ലഭിച്ചില്ലെന്നാണ് ബിഡിജെഎസിന്റെ പരാതി.
കേന്ദ്രസർക്കാർ ബോർഡുകളിലും കോർപറേഷനുകളിലും ബിഡിജെഎസിനു വാഗ്ദാനം ചെയ്തിരുന്ന പദവികൾ ലഭിക്കാത്ത പശ്ചാത്തലത്തിൽ എൻഡിഎ വിടണമെന്ന വികാരം പാർട്ടിയിലുണ്ട്. ഈ പദവികൾ ഇനി ആവശ്യമില്ലെന്നു സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ അവസാന വർഷത്തിലേക്കു കടന്നിരിക്കെ ഇനി കേന്ദ്രപദവികൾ ഗുണം ചെയ്യില്ലെന്നാണു വിലയിരുത്തൽ.
ബിഡിജെഎസുമായി സഖ്യം നിലനിർത്തണമെന്നാണു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ താൽപര്യം. എന്നാൽ, ആർഎസ്എസ് നിലപാടു തിരിച്ചാണ്. സംസ്ഥാന ആർഎസ്എസ് ഘടകവുമായി കൂടിയാലോചിക്കാതെയാണു ബിജെപി കേന്ദ്രനേതൃത്വം ബിഡിജെഎസ് സഖ്യം അടിച്ചേൽപിച്ചത്. ഇനി യുഡിഎഫുമായി സഹകരിക്കുന്നതാണു നേട്ടമെന്നു ബിഡിജെഎസ് നേതൃത്വം കരുതുന്നു. സഖ്യകക്ഷികളെ ഞെരിച്ചമർത്തുന്ന സിപിഎം രീതി കണക്കിലെടുത്താൽ എൽഡിഎഫുമായി ചേരുന്നത് ആത്മഹത്യാപരമാകുമെന്നാണു വിലയിരുത്തൽ. ബിഡിജെഎസ് നേതൃത്വം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തുറുപ്പുചീട്ടായി കാണുന്ന മുൻ ഡിജിപി ടി.പി.സെൻകുമാറിനും സിപിഎം സഖ്യത്തിൽ താൽപര്യമില്ല.
തർക്കം പരിഹരിക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുമായി തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഡിജെഎസ് ആവശ്യമുന്നയിച്ച ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ 15 ദിവസത്തിനകം തീരുമാനമെടുക്കാമെന്ന ഉറപ്പും അമിത് ഷാ നൽകിയിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങളൊന്നും ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി.
നേരത്തെ തന്നെ ബിജെപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. കേരളത്തിൽ എൻഡിഎ ഘടകം ഉണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി കേരളത്തിൽ ഭരണം കിട്ടില്ലെന്ന് ബിജെപിക്ക് അറിയാമെന്നും പറഞ്ഞിരുന്നു. എന്നാൽ അമിത് ഷായുമായുള്ള ചർച്ചക്ക് ശേഷം അച്ഛനും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളിപ്പറഞ്ഞാണ് തുഷാർ എൻഡിഎ ക്ക് അനുകൂലമായ നിലപാടു വ്യക്തമാക്കിയിരുന്നത്.
കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ല. ബിഡിജെഎസ് കേരളത്തിൽ ബിജെപിയെക്കാൾ കരുത്തുള്ള പാർട്ടിയാണ്. തങ്ങളുടെ അണികൾ ബിജെപിയിൽ ലയിക്കുമെന്ന് കരുതേണ്ട. ഭാവിയിൽ ഏത് മുന്നണിയുമായും സഹകരിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ലെന്നുമാണ് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞത്.