- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഡിജെഎസ് ഇനി എൻഡിഎയുടെ ഘടകകക്ഷി; എസ്എൻഡിപി യോഗത്തിനു തീരുമാനവുമായി ബന്ധമില്ലെന്നു തുഷാർ വെള്ളാപ്പള്ളി; കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുമെന്നു കേന്ദ്രമന്ത്രി ജെ പി നദ്ദ
തിരുവനന്തപുരം: എൻഡിഎയുടെ ഘടകകക്ഷിയായി ഭാരതീയ ധർമ്മ ജന സേനയെ പ്രഖ്യാപിച്ചു. ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപള്ളി ബിജെപി ദേശീയ ആസ്ഥാനത്ത് എത്തിയാണ് സഖ്യം പ്രഖ്യാപിച്ചത്. അതിനിടെ, എസ്എൻഡിപി യോഗത്തിന് തീരുമാനവുമായി ബന്ധമില്ലെന്ന് തുഷാർ വെള്ളാപള്ളി പറഞ്ഞു. ബിഡിജെഎസ് എൻഡിഎയുടെ ഭാഗമാകുന്നത് കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുമെന്ന്
തിരുവനന്തപുരം: എൻഡിഎയുടെ ഘടകകക്ഷിയായി ഭാരതീയ ധർമ്മ ജന സേനയെ പ്രഖ്യാപിച്ചു. ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപള്ളി ബിജെപി ദേശീയ ആസ്ഥാനത്ത് എത്തിയാണ് സഖ്യം പ്രഖ്യാപിച്ചത്.
അതിനിടെ, എസ്എൻഡിപി യോഗത്തിന് തീരുമാനവുമായി ബന്ധമില്ലെന്ന് തുഷാർ വെള്ളാപള്ളി പറഞ്ഞു. ബിഡിജെഎസ് എൻഡിഎയുടെ ഭാഗമാകുന്നത് കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ പറഞ്ഞു.
ജെ പി നദ്ദയും തുഷാർ വെള്ളപള്ളിയും വിളിച്ച് ചേർത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. കേന്ദ്ര മന്ത്രി സ്ഥാനം അടക്കം ഒരുപാധിയും ബിഡിജെഎസ് മുന്നോട്ട് വച്ചിട്ടില്ലെന്ന് ജെ.പി നദ്ദ പറഞ്ഞു.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സഖ്യത്തെ ജനങ്ങൾ സ്വകരിക്കും. ബിജെപി സംസ്ഥാന നേതൃത്വത്തെ മറികടന്നല്ല തീരുമാനം. കേരള ഘടകവും സഖ്യത്തെ അനുകൂലിച്ചുവെന്നും നദ്ദ വ്യക്തമാക്കി.
ബിഡിജെഎസ് എൻഡിഎയിൽ ഭാഗമായെങ്കിലും എസ്എൻഡിപി യോഗത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന് തുഷാർ പറഞ്ഞു. അമിത് ഷായുമായി വെള്ളാപള്ളി നടേശനും തുഷാറും നടത്തിയ ചർച്ചയിലായിരുന്നു സഖ്യം സംബന്ധിച്ച് ധാരണയായത്.
എഴുപത് സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. പകുതി സീറ്റുകൾ വിട്ടു നൽകുന്നതിനെ സംസ്ഥാന ഘടകം എതിർക്കുന്നുണ്ടെങ്കിലും സഖ്യത്തിൽ മാന്യമായ പങ്കാളിത്തം നൽകാം എന്ന ഉറപ്പാണ് അമിത് ഷാ വെള്ളാപ്പള്ളിക്ക് നൽകിയിരിക്കുന്നത്.



