- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഡികെ - ജിടിഎഫ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ നാഷണൽ ഡേ യുടെ ഭാഗമായി, ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്ററും ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജിടിഎഫ് ) ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 80 പേർ രക്തം ദാനം ചെയ്തു.
കോവിഡ് വാക്‌സിൻ ട്രയൽ സ്വീകരിച്ചു പ്രവാസികളുടെ അഭിമാനമായി മാറിയ ബിഡികെ രക്ഷാധികാരിയും സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ചീഫ് റെസിഡണ്ടുമായ ഡോ: പി. വി. ചെറിയാൻ, ബിഡികെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബിഡികെചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജിടിഎഫ് ജനറൽ സെക്രട്ടറി അഫ്‌സൽ കളപ്പുരയിൽ സ്വാഗതവും ബിഡികെ ജനറൽ സെക്രട്ടറി റോജി ജോൺ നന്ദിയും രേഖപ്പെടുത്തി. ബഹ്റൈൻ കേരളീയ സമാജം ലൈബ്രെറിയൻ വിനൂപ് കുമാർ, ജിടിഎഫ് പ്രസിഡണ്ട് രാധാകൃഷ്ണൻ എ.കെ, ക്യാമ്പ് കോർഡിനേറ്റർ ജാബിർ വൈദ്യരകത്ത് എന്നിവർ സംസാരിച്ചു. ബിഡികെ ട്രെഷറർ ഫിലിപ് വർഗീസ്, വൈസ് പ്രസിഡണ്ട്മാരായ സുരേഷ് പുത്തൻപുരയിൽ, ജിബിൻ ജോയ്,ജോയിന്റ് സെക്രട്ടറി സിജോ ജോസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായസാബു അഗസ്റ്റിൻ, ഗിരീഷ് കെ. വി, സ്മിത സാബു, ശ്രീജ ശ്രീധരൻ, രേഷ്മ ഗിരീഷ്ജിടിഎഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗോപി എ. കെ, ജിതേഷ് ശ്രീരാഗ്ഷംസുദ്ദീൻ, ഷംസു നടമ്മൽ, സത്യൻ പി.ടി, ജയചന്ദ്രൻ, മുഹമ്മദലി
എന്നിവർ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് നേതൃത്വം നൽകി