- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്യാവശ്യ ഘട്ടത്തിൽ രക്തദാന ക്യാമ്പുമായി ബിഡികെ
രക്തം നൽകി സ്പന്ദനം നിലനിർത്തുന്നവരായി അത്യാവശ്യ ഘട്ടത്തിലും അല്ലാതെയും രക്തദാനം ചെയ്യുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ അൻപതോളം പേർ രക്തം ദാനം ചെയ്തു.
പ്‌ളേറ്റ്‌ലെറ്റ് ഉൾപ്പെടയുള്ള അടിയന്തിര ആവശ്യങ്ങൾക്ക് കൊറോണ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ക്യാമ്പ് നടത്തിയത്. ബ്ലഡ് ഡോണേഴ്‌സ് കേരള ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീം, പ്രെസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ട്രെഷറർ ഫിലിപ്പ് വർഗീസ്,വൈസ് പ്രെസിഡന്റ് ജിബിൻ ജോയി എക്‌സിക്യൂട്ടീവ് അംഗമായ സാബു അഗസ്റ്റിൻ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു
Next Story