മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് യൂത്ത് ഫെസ്റ്റ് 2016 ന്റെ ഭാഗമായി ഐവൈസിസി യിലെ കലാകാരന്മാർ സംവിധാനം ചെയ്ത് അഭിനയച്ച ഹ്രസ്വ ചിത്രം റിലീസ് ചെയ്തു.'ബി കെയർഫുൾ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രം മനുഷ്യരുടെ വർത്തമാനകാലവുമായി വളരെ ബന്ധപെട്ട് കിടക്കുന്ന കഥയാണ്.

ഐ വൈ സി സി വൈസ് പ്രസിടന്റ്‌റ് മുഹമ്മദ് റഫീക്ക്,തിരക്കഥയും സംവിദാനവും ചെയ്ത ഹ്രസ്വ ചിത്രം നിർമ്മിച്ചത് സ്‌കൈകോം ബഹ്‌റൈൻ ആണ്.ക്യാമറയും, എഡിറ്റിങ്ങും ജേക്കബ് ക്രീയേറ്റീവ്‌സ് ആണ്. കഴിഞ്ഞ ദിവസം നടന്ന ഹ്രസ്വ ചിത്രത്തിന്റെ വീഡിയോ പ്രകാശന ചടങ്ങിൽ,ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി ശ്രീമതി ഷെമിലി പി ജോൺ സി ഡി പ്രകാശനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല,കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജുകുട്ടൻ,ഐ വൈ സി സി പ്രസിടന്റ്‌റ് വിൻസു കൂത്തപ്പിള്ളി,ജനറൽ സെക്രട്ടറി ധനേഷ് എം പിള്ള ,ട്രഷർ ബേസിൽ നെല്ലിമറ്റം,സംവിധായകനും വൈസ് പ്രസിടന്റുമായ മുഹമ്മദ് റഫീക്ക്,യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ബിജു മലയിൽ, ആർട്‌സ് വിങ് കൺവീനർ ജെയ്‌സൺ മുണ്ടുകോട്ടക്കൽ എന്നിവർ സന്നിഹിതരായിരുന്നു.