- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ അൽ ഫർകിയ ബീച്ചിലേക്ക് ദിവസം നോക്കാതെ പുറപ്പെടല്ലേ... ആഴ്ചയിൽ രണ്ടു ദിവസം പ്രവേശനം സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം
അൽഖോറിലെ അൽ ഫർകിയ കുടുംബ ബീച്ചിൽ ആഴ്ചയിൽ രണ്ടു ദിവസം സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമാണ് പ്രവേശനം പരിമിതപ്പെടുത്തി. ഈ മാസം 20 മുതലാണ് പുതിയ മാറ്റം നിലവിൽ വരിക. ഞായർ, ബുധൻ ദിവസങ്ങളിലാണ് സ്ത്രീകൾക്കും പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും മാത്രമായി പ്രവേശനത്തിന് അനുമതി നൽകിയിരിക്കുന്നത്.
നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെതാണു നിർദ്ദേശം. രാവിലെ ഏഴു മണി മുതൽ രാത്രി പത്തു വരെയാണ് പ്രവേശന സമയം. മറ്റ് ദിവസങ്ങളിൽ കുടുംബങ്ങൾക്ക് രാവിലെ ഏഴു മണി മുതൽ അർധരാത്രി വരെ പ്രവേശിക്കാം. കുട്ടികൾക്ക് വലിയ കളിസ്ഥലം ഉൾപ്പെടെ ഒട്ടേറെ സൗകര്യങ്ങളാണ് കുടുംബങ്ങൾക്ക് മാത്രമായുള്ള അൽ ഫർകിയ ബീച്ചിലുള്ളത്.
Next Story