കുടുംബങ്ങൾക്ക് സന്ദർശിക്കുന്നത് മാത്രമായി മസ്‌കറ്റിൽ ബീച്ചുകൾ മാറ്റിവെയ്ക്കുന്നതായി റിപ്പോർട്ടുകൾ. ബുഷർ, ഖുറിയാത്, സീബ് എന്നിവിടങ്ങളിലായി ആറ് കടൽ തീരങ്ങളാണ് കുടുംബങ്ങൾക്ക് മാത്രം സന്ദർശനത്തിനായി മാറ്റുന്നതായി മസ്‌കറ്റ് മുനിസിപാലിറ്റി അധികൃതർ വ്യക്തമാക്കുന്നത്.

ഈമേഖലയിൽ പുകവലിയും നിരോധിക്കും. കാർ, നാല് ചക്രമുള്ള ബൈക്ക് എന്നിവ ഡ്രൈവ് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തുന്നതായിരിക്കും. കുടുംബമായി പോകുന്നതിനും അവിവാഹതിരുടെ ശല്യം ഇല്ലാതെ നേരമ്പോക്കുകൾക്കും ആഗ്രഹിക്കുന്നവര്ക്ക് ഇത് സന്തോഷകരമായിരിക്കും.

600-1000മീറ്റർ വരെയായിരിക്കും കുടുംബങ്ങൾക്ക് മാത്രം സന്ദർശനം അനുവദിക്കുന്നതായി മാറ്റുക. ഖുറം, അസെയ്ബ, സീബ്, അൽ ഷെയ്ഈ എന്നിവ ഇത്തരത്തിൽ കുടുംബങ്ങൾക്ക് മാത്രമായി പ്രവേശനം നല്ക്കുന്ന മേഖലയുള്ള ബീച്ചുകളായി മാറും. ഇത്തരം ബീച്ചുകൾ വേണമെന്ന ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഇതേ തുടർന്ന് ഒരു സംഘത്തെ നിയോഗിച്ച് പഠിച്ചതായും വ്യക്തമാക്കുന്നുണ്ട്.