- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
നിരോധിത മേഖലകളിൽ നീന്താനിറങ്ങുന്നവർക്ക് ഇനി പിഴ ഉറപ്പ്; നിയമലംഘകർക്ക് പതിനായിരം റിയാൽ പിഴ ഈടാക്കാൻ കരട് നിയമം
ദോഹ: നിരോധിതസ്ഥലങ്ങളിൽ നീന്തിയാൽ പതിനായിരം റിയാൽ പിഴ ചുമത്തിക്കൊണ്ട് പുതിയ കരട് നിയമം. നീന്താൻ അനുവദനീയമായതും നിരോധിക്കപ്പെട്ടതുമായ സ്ഥലങ്ങളെക്കുറിച്ചും കരട്നിയമം നിർവചിക്കുന്നുണ്ട്. നിരോധിതസ്ഥലങ്ങളിൽ നഗരസഭാപരിസ്ഥിതി മന്ത്രാലയത്തിലെ ബീച്ചസ് ആൻഡ് ഐലൻഡ് വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നിർദ്ദേശങ്ങളും ചിഹ്നങ്ങളും സ്ഥാപിക്കും. നിരോധിതസ്ഥലങ്ങളിൽ നീന്തിയാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ മന്ത്രാലയം ബോധവത്കരണവും നടത്തുന്നുണ്ട്. മന്ത്രിസഭയുടെ തീരുമാനമനുസരിച്ചാണ് നീന്തൽ നിരോധിക്കപ്പെടുന്ന സ്ഥലങ്ങൾ നിർണയിക്കേണ്ടതെന്ന് കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. നിയമലംഘകർക്കുള്ള പിഴയെ പ്രതിനിധീകരിക്കുന്നതാണ് ചിഹ്നങ്ങൾ. ആംബുലൻസ് സേവനം, വിദഗ്ധ ലൈഫ്ഗാർഡുകൾ തുടങ്ങി എല്ലാ രക്ഷാപ്രവർത്തനസേവനങ്ങളും സൗകര്യങ്ങളും ബീച്ചുകളിൽ നൽകും. കരട് നിയമത്തിലെ അഞ്ചാംവകുപ്പ് പ്രകാരം ഹോട്ടലുകൾ, റിസോർട്ടുകൾ, ക്ലബ്ബുകൾ, ടൂറിസ്റ്റ്കേന്ദ്രങ്ങൾ എന്നിവയുടെ ഉടമകളാണ് നീന്തലിനുള്ള സുരക്ഷാ ഉപകരണങ്ങൾ നൽകേണ്ടത്.
ദോഹ: നിരോധിതസ്ഥലങ്ങളിൽ നീന്തിയാൽ പതിനായിരം റിയാൽ പിഴ ചുമത്തിക്കൊണ്ട് പുതിയ കരട് നിയമം. നീന്താൻ അനുവദനീയമായതും നിരോധിക്കപ്പെട്ടതുമായ സ്ഥലങ്ങളെക്കുറിച്ചും കരട്നിയമം നിർവചിക്കുന്നുണ്ട്. നിരോധിതസ്ഥലങ്ങളിൽ നഗരസഭാപരിസ്ഥിതി മന്ത്രാലയത്തിലെ ബീച്ചസ് ആൻഡ് ഐലൻഡ് വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നിർദ്ദേശങ്ങളും ചിഹ്നങ്ങളും സ്ഥാപിക്കും.
നിരോധിതസ്ഥലങ്ങളിൽ നീന്തിയാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ മന്ത്രാലയം ബോധവത്കരണവും നടത്തുന്നുണ്ട്. മന്ത്രിസഭയുടെ തീരുമാനമനുസരിച്ചാണ് നീന്തൽ നിരോധിക്കപ്പെടുന്ന സ്ഥലങ്ങൾ നിർണയിക്കേണ്ടതെന്ന് കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. നിയമലംഘകർക്കുള്ള പിഴയെ പ്രതിനിധീകരിക്കുന്നതാണ് ചിഹ്നങ്ങൾ.
ആംബുലൻസ് സേവനം, വിദഗ്ധ ലൈഫ്ഗാർഡുകൾ തുടങ്ങി എല്ലാ രക്ഷാപ്രവർത്തനസേവനങ്ങളും സൗകര്യങ്ങളും ബീച്ചുകളിൽ നൽകും. കരട് നിയമത്തിലെ അഞ്ചാംവകുപ്പ് പ്രകാരം ഹോട്ടലുകൾ, റിസോർട്ടുകൾ, ക്ലബ്ബുകൾ, ടൂറിസ്റ്റ്കേന്ദ്രങ്ങൾ എന്നിവയുടെ ഉടമകളാണ് നീന്തലിനുള്ള സുരക്ഷാ ഉപകരണങ്ങൾ നൽകേണ്ടത്.