- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് ലക്കുകെട്ട സ്ത്രീയും പുരുഷനും ബീച്ചിലെ വെള്ളത്തിലിറങ്ങി ശാരീരികബന്ധത്തിലേർപ്പെട്ടു; ഇരുവരെയും കരയ്ക്കുകയറ്റിയ പൊലീസ് നഗ്നരായി ബീച്ചിലൂടെ നടത്തി
കുടിച്ചുപൂസായ ബ്രിട്ടീഷ് യുവതിയും യുവാവും പാതിരാത്രിയിൽ കടലിലിറങ്ങി ശാരീരികമായി ബന്ധപ്പെട്ടു. കൈയോടെ പിടിച്ച പൊലീസ് ഇരുവരെയും കരയ്ക്കുകയറ്റി ബീച്ചിലൂടെ നഗ്നരായി നടത്തി. തായ്‌ലൻഡിലെ പട്ടായയിൽ അവധിയാഘോഷിക്കാനെത്തിയ ബ്രിട്ടീഷ് പൗരന്മാർക്കാണ് തായ് പൊലീസിന്റെ ശിക്ഷ. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഇരുവരെയും നെഞ്ചൊപ്പം വെള്ളത്തിൽ ശാരീരികബന്ധത്തിലേർപ്പെടുന്ന നിലയിൽ പൊലീസ് കണ്ടെത്തിയത്. കാഴ്ചക്കാരായും കുറച്ചുപേർ ഉണ്ടായിരുന്നു. പൊലീസെത്തി ഇരുവരെയും കരയ്ക്കുകയറ്റിയശേഷം ബീച്ചിലൂടെ നടത്തിക്കുകയായിരുന്നു. ഇരുവരുടെയും ദൃശ്യങ്ങൾ പലരും മൊബൈലിൽ പകർത്തി. കുറച്ചുദൂരം നടത്തിയശേഷം ഇരുവരെയും വസ്ത്രങ്ങൾ ധരിക്കാൻ പൊലീസ് അനുവദിച്ചു. പൊലീസ് സ്‌റ്റേഷനിലേക്ക് പോകാൻ തുടക്കത്തിൽ യുവതി കൂട്ടാക്കിയില്ലെങ്കിലും പിന്നീട് സമ്മതിച്ചു. അമിതമായി മദ്യപിച്ചതിനും മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന രീതിയിൽ പെരുമാറിയതിനും മാപ്പുപറഞ്ഞ് ഇരുവരും കേസിൽനിന്ന് തടിയൂരി. പട്ടായ സിറ്റി പൊലീസ് സ്‌റ്റേഷനിലെത്തിച്ച ഇരുവരിൽനിന്നും മാപ്പെഴുതി മേട
കുടിച്ചുപൂസായ ബ്രിട്ടീഷ് യുവതിയും യുവാവും പാതിരാത്രിയിൽ കടലിലിറങ്ങി ശാരീരികമായി ബന്ധപ്പെട്ടു. കൈയോടെ പിടിച്ച പൊലീസ് ഇരുവരെയും കരയ്ക്കുകയറ്റി ബീച്ചിലൂടെ നഗ്നരായി നടത്തി. തായ്‌ലൻഡിലെ പട്ടായയിൽ അവധിയാഘോഷിക്കാനെത്തിയ ബ്രിട്ടീഷ് പൗരന്മാർക്കാണ് തായ് പൊലീസിന്റെ ശിക്ഷ.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഇരുവരെയും നെഞ്ചൊപ്പം വെള്ളത്തിൽ ശാരീരികബന്ധത്തിലേർപ്പെടുന്ന നിലയിൽ പൊലീസ് കണ്ടെത്തിയത്. കാഴ്ചക്കാരായും കുറച്ചുപേർ ഉണ്ടായിരുന്നു. പൊലീസെത്തി ഇരുവരെയും കരയ്ക്കുകയറ്റിയശേഷം ബീച്ചിലൂടെ നടത്തിക്കുകയായിരുന്നു.
ഇരുവരുടെയും ദൃശ്യങ്ങൾ പലരും മൊബൈലിൽ പകർത്തി. കുറച്ചുദൂരം നടത്തിയശേഷം ഇരുവരെയും വസ്ത്രങ്ങൾ ധരിക്കാൻ പൊലീസ് അനുവദിച്ചു. പൊലീസ് സ്‌റ്റേഷനിലേക്ക് പോകാൻ തുടക്കത്തിൽ യുവതി കൂട്ടാക്കിയില്ലെങ്കിലും പിന്നീട് സമ്മതിച്ചു. അമിതമായി മദ്യപിച്ചതിനും മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന രീതിയിൽ പെരുമാറിയതിനും മാപ്പുപറഞ്ഞ് ഇരുവരും കേസിൽനിന്ന് തടിയൂരി.
പട്ടായ സിറ്റി പൊലീസ് സ്‌റ്റേഷനിലെത്തിച്ച ഇരുവരിൽനിന്നും മാപ്പെഴുതി മേടിച്ച പൊലീസ്, 23 പൗണ്ട് പിഴയും വിധിച്ചു. ഗ്രിംസ്ബിയിൽനിന്നുള്ള ലിയാം വൈറ്റ്‌ബ്രെഡ് എന്ന 26-കാരനാണ് സംഭവത്തിലെ കഥാനായകൻ. യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
കടലിൽനിന്ന് പിടിച്ച് കരയ്ക്കുകയറ്റുമ്പോഴും ഇരുവരും ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് ഡപ്യൂട്ടി ഇൻസ്‌പെക്ടർ സംബത്ത് കായേവുമാങ് പറഞ്ഞു. തായ്‌ലൻഡുകാരും വിദേശികളുമായ സഞ്ചാരികൾ ഇവരുടെ പ്രവർത്തികൾ കണ്ടുനിൽക്കുകായിരുന്നു. പൊലീസെത്തി ഇരുവരെയും സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയതായും അദ്ദേഹം സ്ഥിരീകരിച്ചു.
പരസ്യമായി ശാരീരിക ബന്ധത്തിലേർപ്പെട്ടുവെന്ന ആരോപണം ഇരുവരും നിഷേധിച്ചതായി പൊലീസ് പറഞ്ഞു. കടലിൽനിന്ന് കയറിയ ഇവർ നഗ്നരായി നടക്കുകായിരുന്നു. പൊലീസ് നിർബന്ധിച്ചപ്പോഴാണ് വസ്ത്രം ധരിക്കാൻ കൂട്ടാക്കിയതെന്നും അവർ വ്യക്തമാക്കി. പൊതുസ്ഥലത്ത് ഈരീതിയിൽ പെരുമാറുന്നത് നിയമവിരുദ്ധമായതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെനന്നും പൊലീസ് പറഞ്ഞു.