സംസ്ഥാന സർക്കാറിന്റെ 'റീബിൽഡ് കേരള' പദ്ധതിക്ക് പിന്തുണയായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രീൻ കെയർ മിഷൻ, സൈൻ പ്രിന്റിങ് ഇന്റസ്ട്രീസ് അസോസിയേഷൻ കോഴിക്കോട്, കൈതപ്പൊയിൽ ലിസാ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ 2018 ഒക്റ്റോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് ബീച്ചിൽ കാലിക്കറ്റ് ഗ്രീൻ കാർണിവൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു.

സുലൈമാനി തക്കാരം, എക്കോ ഫെസ്റ്റ്, കൈത്താങ്ങ് കോലായി, ലൗഷോർ ബാൻഡ്, ബീച്ച് ബിനാലെ, ഇശലും ഗസലും, സ്ട്രീറ്റ് മെലഡി, സുഗന്ധ പൗർണമി, ആദരസായാഹ്നം, കളിയരങ്ങ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ കോഴിക്കോടിന്റെ സ്നേഹമനസ്സും കാരുണ്യ പ്രവാഹവും നമ്മുടെ നാടിന്റെ പുനർനിർമ്മിതിക്കായി പ്രയോജനപ്പെടുത്താൻ കഴിയുംവിധമാണ് ഗ്രീൻ കാർണിവൽ സംവിധാനിച്ചിരിക്കുന്നത്.

മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥപ്രമുഖർ, കലാ-സാംസ്‌കാരിക-സാമൂഹിക പ്രവർത്തകർ, വിവിധ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാലിക്കറ്റ് ഗ്രീൻകാർണിവലിന് താങ്കളുടെയും സ്ഥാപനത്തിന്റെയും സഹായ സഹകരണവും പങ്കാളിത്തവും ഉïാവണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

നവകേരള നിർമ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന പക്ഷം ഗ്രീൻ കാർണിവൽ ഉദ്ഘാടനവേദയിൽ ബഹു. മന്ത്രി ശ്രീ ടി.പി രാമകൃഷ്ണന് നേരിട്ട് കൈമാറാൻ അവസരമൊരുക്കുന്നു. കാലിക്കറ്റ് ഗ്രീൻ കാർണിവലിലേക്ക് മുഴുവൻ സുമനസ്സുകൾക്കും ഹൃദ്യമായ സ്വാഗതം...