- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ബീച്ച് തുറന്നു; സന്ദർശകരുടെ ഒഴുക്ക്; പ്രവേശനം വൈകീട്ട് എട്ടുമണിവരെ
കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷത്തിലേറെ കാലമായി അടച്ചിട്ട കോഴിക്കോട് ബീച്ച് ഇന്ന് സന്ദർശകർക്കായി തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാത്രമേ ബീച്ചിൽ പ്രവേശിക്കാനാവു. രാവിലെ മുതൽ ബീച്ചിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്.
നേരത്തെ വ്യായാമം ചെയ്യുന്നവർക്കായി രാവിലെ ചെറിയ ഇളവുകൾ നൽകിയിരുന്നു. എന്നാൽ നവീകരണം പൂർത്തിയായ ശേഷം ബീച്ച് പൂർണമായും തുറക്കുന്നത് ഇന്നാണ്. രാത്രി എട്ട് മണിവരെയാണ് ബീച്ചിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മാസ്കും സാമൂഹിക അകലും നിർബന്ധമാണ്. തിരക്ക് അധികമായാൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് ജനങ്ങളെ നിയന്ത്രിക്കും.
Next Story