- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നും ധരിക്കാതെ ജർമൻ താരങ്ങൾ; എല്ലാം മൂടി ഈജിപ്ഷ്യൻ താരങ്ങളും; പാശ്ചാത്യ - പൗരസ്ത്യ സാംസ്കാരിക വ്യത്യാസം വ്യക്തമാക്കി ബീച്ച് വോളിബോൾ
കാണികൾ കുറയുന്നുവെന്ന ആശങ്കയാണ് പല കായികയിനങ്ങളിലെയും വസ്ത്രധാരണ ശൈലി പരിഷ്‌കരിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. കൂടുതൽ മത്സരക്ഷമെന്ന പേരിലാണ് വസ്ത്രങ്ങൾ പരിഷ്‌കരിക്കുന്നതെങ്കിലും അതിന് പിന്നിൽ ആകർഷണമെന്ന മനഃശാസ്ത്രം കൂടിയുണ്ട്. ബിക്കിനി ധരിച്ച് കടൽത്തീരത്ത് കളിക്കുന്ന വോളിബോളിലും വസ്ത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ ഇത്തരം പരിഷ്‌കാരങ്ങൾക്കും വഴങ്ങിക്കൊടുക്കാൻ പല രാജ്യങ്ങളുടെയും സാംസ്‌കാരികവും മതപരവുമായ വിലക്കുകൾ അനുവദിക്കാറില്ല. പാശ്ചാത്യ രാജ്യങ്ങളും പൗരസ്ത്യ രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം ഇക്കാര്യത്തിൽ പ്രകടവുമാണ്. കഴിഞ്ഞ ദിവസം നടന്ന ഈജിപ്ത്-ജർമനി ബീച്ച് വോളി മത്സരം ആ വ്യത്യാസം ഏറ്റവും കൂടുതൽ വ്യക്തമാക്കുന്നതായി. തലമുതൽ പാദം വരെ മൂടിയാണ് ഈജിപ്തിന്റെ താരങ്ങൾ ബീച്ച് വോളിക്കെത്തിയത്. ശിരോവസ്ത്രവും നീളൻ കുപ്പായവും ലെഗ്ഗിൻസും അവരെ കായികതാരങ്ങളാണെന്നുപോലും തോന്നിപ്പിച്ചില്ല. ഈജിപ്തിനുവേണ്ടി നാദ മീവാദും ദോവ എൽഗൊബാഷിയുമാണ് മത്സരിക്കാനിറങ്ങിയത്.എന്നാൽ, മറുഭാഗത്ത് ജർമനിക്കുവേണ്ടി കളിക്കാനിറങ
കാണികൾ കുറയുന്നുവെന്ന ആശങ്കയാണ് പല കായികയിനങ്ങളിലെയും വസ്ത്രധാരണ ശൈലി പരിഷ്‌കരിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. കൂടുതൽ മത്സരക്ഷമെന്ന പേരിലാണ് വസ്ത്രങ്ങൾ പരിഷ്‌കരിക്കുന്നതെങ്കിലും അതിന് പിന്നിൽ ആകർഷണമെന്ന മനഃശാസ്ത്രം കൂടിയുണ്ട്. ബിക്കിനി ധരിച്ച് കടൽത്തീരത്ത് കളിക്കുന്ന വോളിബോളിലും വസ്ത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.
എന്നാൽ ഇത്തരം പരിഷ്‌കാരങ്ങൾക്കും വഴങ്ങിക്കൊടുക്കാൻ പല രാജ്യങ്ങളുടെയും സാംസ്‌കാരികവും മതപരവുമായ വിലക്കുകൾ അനുവദിക്കാറില്ല. പാശ്ചാത്യ രാജ്യങ്ങളും പൗരസ്ത്യ രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം ഇക്കാര്യത്തിൽ പ്രകടവുമാണ്. കഴിഞ്ഞ ദിവസം നടന്ന ഈജിപ്ത്-ജർമനി ബീച്ച് വോളി മത്സരം ആ വ്യത്യാസം ഏറ്റവും കൂടുതൽ വ്യക്തമാക്കുന്നതായി.
തലമുതൽ പാദം വരെ മൂടിയാണ് ഈജിപ്തിന്റെ താരങ്ങൾ ബീച്ച് വോളിക്കെത്തിയത്. ശിരോവസ്ത്രവും നീളൻ കുപ്പായവും ലെഗ്ഗിൻസും അവരെ കായികതാരങ്ങളാണെന്നുപോലും തോന്നിപ്പിച്ചില്ല. ഈജിപ്തിനുവേണ്ടി നാദ മീവാദും ദോവ എൽഗൊബാഷിയുമാണ് മത്സരിക്കാനിറങ്ങിയത്.
എന്നാൽ, മറുഭാഗത്ത് ജർമനിക്കുവേണ്ടി കളിക്കാനിറങ്ങിയ ലോറ ലുഡ്‌വിഗും കിറ വാൽക്കൻഹോഴ്‌സ്റ്റും ബീച്ച് വോളിയുടെ തനത് വസ്ത്രമായ ടു പീസിൽ കളത്തിലിറങ്ങി. ബീച്ച് വോളിക്ക് ധരിക്കേണ്ട വസ്ത്രങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്ര വോളിബോൾ ഫെഡറേഷന്റെ നിബന്ധനകൾ ഉണ്ടെങ്കിലും കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 2012 ലണ്ടൻ ഒളിമ്പ്ക്‌സ് മുതലാണ് ഫുൾ സ്ലീവുകളും ലെഗ്ഗിൻസുകളും അനുവദിച്ചത്.