മേരിക്കക്കാർ എന്തിനുമേതിനും തികഞ്ഞ പ്രഫഷണലിസവും തന്മയത്വവും പ്രകടിപ്പിക്കുന്നവരാണെന്നതിനിതാ പുതിയൊരു ഉദാഹരണം കൂടി. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന തങ്ങളുടെ ബീച്ച് വോൽബോൾ ടീമിനെ ബിക്കിനിയിലൂടെ പരമാവധി വെളിയിൽ കാണിക്കാൻ ഇതിന്റെ ഡിസൈനർമാർ എടുത്തത് ആറ്മാസമാണെന്നാണ് റിപ്പോർട്ട്. ഏപ്രിൽ റോസ്, കെറി വാൽഷ്-ജെന്നിങ്സ് എന്നീ താരങ്ങൾ തങ്ങൾക്ക് ഒളിമ്പിക്സിന് പോകുമ്പോൾ ധരിക്കേണ്ടുന്ന വസ്ത്രം ഡിസൈൻ ചെയ്യാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ വരച്ച് കൊടുത്ത സ്‌കെച്ചുകൾക്കനുസരിച്ചായിരുന്നു ഡിസൈനർമാർ ബിക്കിനികൾ തയ്യാറാക്കിയിരിക്കുന്നത്.തുടർന്ന് മിസുനോ, അസിക്സ് എന്നീ രണ്ട് സപ്ലൈയർമാർ ഡിസൈൻ തയ്യാറാക്കി നൽകുകയായിരുന്നു. ഇത്തരത്തിൽ അമേരിക്കക്കാർ താരങ്ങൾക്ക് വസ്ത്രമുണ്ടാക്കുന്നതിലെ സൂക്ഷ്മത ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇത് യഥാർത്ഥത്തിൽ കെറിയുടെ ആശയമാണെന്നും താൻ ഇതിനെ ഏറെ ഇഷ്ടപ്പെട്ടുവെന്നും തുടർന്ന് തങ്ങൾ ഇത് യാഥാർത്ഥ്യമാക്കുകയായിരുന്നുവെന്നുമാണ് റോസ് പറയുന്നു. ഇത് വളരെ അനായാസമായ വസ്ത്രമാണെന്നും ഇതിലൂടെ ശരീരത്തിന്റെ നിയന്ത്രണം കൂടുതലായി കൈവരിക്കുമെന്നും റോസ് വെളിപ്പെടുത്തുന്നു. ഈ ഡിസൈൻ കണ്ടപ്പോൾ തങ്ങൾ ഒരു നിമിഷം ഞെട്ടിത്തരിച്ച് പോയെന്നാണ് മിസുനോയിലെ വോളിബോൾ പ്രോഡക്ടിന്റെ ഹെഡായ എമിലി ആദംസ് നൈറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്.സതേൺ കാലിഫോർണിയയിൽ റോസിനൊപ്പം ബീച്ച് വോളിബോൾ കളിച്ച പരിചയം എമിലിക്കുണ്ടായിരുന്നു. ഇത്രയും ഗുണനിലവാരമാർന്ന യൂണിഫോം മികച്ച രീതിയിൽ ഒളിമ്പിക്സാകുമ്പോഴേക്കും എങ്ങനെയാണ് പൂർത്തിയാക്കുകയെന്നോർത്തായിരുന്നു തങ്ങളുടെ ഉത്കണ്ഠയെന്നും എമിലി പറയുന്നു.റിയോ ഒളിമ്പികിസിന് പോകുന്നതിന് വെറും ഒരാഴ്ച മുമ്പായിരുന്നു ഈ ഡിസൈൻ പൂർത്തിയായത്.

തന്റെ അമ്മയ്ക്കൊപ്പം തയ്ക്കൽ പഠിച്ച റോസ് ചെറിയ വസ്ത്രങ്ങൾ സ്വന്തമായി ഉണ്ടാക്കുന്ന പരിചയമുള്ളയാളാണ്. ചില ടിഷർട്ടുകൾ ഇതിന് മുമ്പ് തന്നെ റോസ് ഡിസൈൻ ചെയ്ത് തയ്യാറാക്കിയിട്ടുണ്ട്. തന്റെ സഹോദരിക്കൊപ്പം ബീച്ച് ലൈൻ സൃഷ്ടിക്കാനും റോസ് തയ്യാറെടുക്കുന്നുണ്ട്.