ബീഫ് ഉലർത്തിയത് ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ

1. ബീഫ് 1 കിലൊ

2. കൊച്ചുള്ളി - /2 കപ്പ്

3. വെളുത്തുള്ളി – 1 ½ ടേ.സ്പൂൺ

4. ഇഞ്ചി - 1ടേ.സ്പൂൺ

5. കറിവേപ്പില 3 കതിർപ്പ്

6. തേങ്ങക്കൊത്ത് - 1/2 കപ്പ്

7. മുളക് പൊടി 1 ടേ സ്പൂൺ

8. മല്ലി പൊടി 2 ടേ.സ്പൂൺ

9. മഞ്ഞൾ പൊടി 1 ടേ.സ്പൂൺ

10. ഇറച്ചി മസാല 1 1/2 ടേ.സ്പൂൺ

11. വെളിച്ചെണ്ണ 1/4 കപ്പ്

12. ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

1 ടേ.സ്പൂൺ മുളക് പൊടിയും, 2 ടേ.സ്പൂൺ 1/2 ടീ.സ്പൂൺ മഞ്ഞൾപൊടിയും ഉപ്പും, 1 ടേ.സ്പൂൺ, ഇഞ്ചി ചതച്ചത്, 11/2 ടേ.സ്പൂൺ വെളുത്തുള്ളി ചതച്ചത്, കരിവേപ്പില, ½ ടീ.സ്പൂൺ കുരുമുളക് തരുതരുപ്പായി പൊടിച്ചത് നാന്നായി ബീഫിൽ തിരുമിച്ചേർത്ത്, പ്രഷർകുക്കറിൽ ചെറുതീയിൽ വെക്കുക. ഒന്നു വെള്ളം ഇറങ്ങിത്തുടങ്ങിയാൽ ആവശ്യമെങ്കിൽ കുറച്ച് തിളച്ച വെള്ളം കൂടി ചേർത്ത് പ്രഷർകുക്കർ അടച്ച് വേവിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞ കൊച്ചുള്ളി കറിവേപ്പില എന്നിവ വഴറ്റുക. ഇറച്ചി മസാല അന്നേരം പൊടിച്ച് അതിലിട്ട് വഴറ്റുക. വെന്ത ബീഫും കഷണങ്ങളാക്കിയ തേങ്ങയും അതിലിട്ട് 2 മിനിട്ടോളം അത് നന്നായി ഇളക്കുക. പാകത്തിനുപ്പ് ചേർത്ത് ചൂടോടെ വിളമ്പുക.

ബീഫ് എന്ന വില്ലൻ

ന്ത്യയിൽ പൂജിക്കപ്പെടുന്ന, പശു ഇന്ന് ഒട്ടു മുക്കാലും വീടുകളിൽ നിന്ന് പിണ്ടം വച്ച് പടിയിറക്കിക്കഴിഞ്ഞു. പശുവിറച്ചിയിലും, പോത്തിറച്ചിയിലും മാരകമായ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്നും, അത് ആഹാരത്തിൽ നിന്ന് പാടെ ഒഴിവാക്കണം എന്നുംമറ്റും ഒരു പൊതു ധാരണയായിക്കഴിഞ്ഞു. വീട്ടിൽ നീന്നു പടിയിറക്കിയ ബീഫ് വിഭവങ്ങൾ, തട്ടുകടകളിലും ചെറിയ റെസ്‌റ്റോറന്റുകളിലും ഇന്ന് ഏറ്റവും ചെലവാകുന്ന ഒരു വിഭവവും ആണ്.

കുറിപ്പ്:
ബീഫ് ഒരു നിത്യഭക്ഷണം ആയി കഴിക്കണം എന്നില്ല, എന്നിരുന്നാലും വല്ലപ്പോഴുമൊക്കെ വീട്ടിൽ പാകം ചെയ്യാം. ബീഫ് മുറിച്ച്, കഴുകി ഉപ്പും കരിവേപ്പിലയും ചേർത്ത് പ്രഷർകുക്കറിൽ വേവിച്ച്, വെള്ളം ഊറ്റിക്കളഞ്ഞാൽ, ഒരു നല്ല അംശം കൊഴുപ്പ് ഒഴിവാക്കാം. പിന്നീട് മസാലകൾ ചേർത്ത് വീണ്ടും രണ്ടുവിസിൽ അളവിൽ ഒന്നുകൂടി വേവിച്ച് ഉപയോഗിക്കാം. തേങ്ങക്കൊത്ത്, പച്ചക്കും, വെളിച്ചെണ്ണയിൽ വറത്തുകോരിയും ഉപയോഗിക്കാം.