ത്ര അനുഭവം കൺ മുന്നിൽ ഉണ്ടായാലും ചിലർ പാഠം പഠിക്കില്ല. അതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഒഡീഷയിൽ നിന്നുള്ള 27കാരൻ. കരടിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ഈ യുവാവ് ജീവനും കൊണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കരടിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ടാക്‌സി ഡ്രൈവറെ കരടി കടിച്ചു കൊന്നതിന് പിന്നാലെയാണ് പുതിയ സംഭവവും നടന്നിരിക്കുന്നത്.

കരടിക്ക് മുന്നിൽ സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനെ കരടി വളഞ്ഞിട്ട് ആക്രമിച്ചു. വായിൽ കടിച്ചെടുത്ത് കുടഞ്ഞു നിലത്തിട്ട് അടിച്ചും കരടി പരാക്രമം കാട്ടിയപ്പോൾ യുവാവ് രക്ഷപ്പെട്ടത് ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ്. ഈ സമയം അവിടെ ഉണ്ടായിരുന്ന ആൾക്കാർ കരടിയെ അടിച്ചു കൊന്ന് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

വീഡിയോയിൽ കരടി മനുഷ്യനെ ആക്രമിക്കുന്നതും ഇയാൾ കരടിയുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതും കാണാം. കരടി പിടിച്ചപ്പോൾ ഉള്ള ഇയാളുടെ കരച്ചിൽ കേട്ട് ജനം ഓടിക്കൂടുകയും വടിയും വാരിക്കുന്തവും ഉപയോഗിച്ച് കരടിയെ തല്ലിക്കൊല്ലുകയുമായിരുന്നു. കരടിയെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണോ ഇയാൾ സെൽഫി എടുക്കാൻ കരടിക്ക് മുന്നിലേക്ക് ചാടിയതെന്ന കാര്യത്തിൽ വ്യക്തത ഇല്ല.