- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താടി വെക്കുന്നത് മതാവകാശം ആണെങ്കിൽ മുസ്ലിംലീഗ് എംഎൽഎമാർ ആരും താടിവെക്കാത്തത് എന്തേയെന്ന് കെ ടി ജലീൽ; താടിയിൽ മതവിശ്വാസം കണ്ടെത്തിയ ലീഗ് എംഎൽഎക്ക് മന്ത്രിയുടെ ചുട്ട മറുപടി; താടി വളർത്തലിനെ ചൊല്ലി നിയമസഭയിൽ ചേരിതിരിഞ്ഞ് ചർച്ച നടന്നത് ഇങ്ങനെ
തിരുവനന്തപുരം: അങ്ങനെ നമ്മുടെ നിയമസഭയിൽ തർക്കിക്കാൻ ഇന്ന് എംഎൽഎമാർക്ക് ഒരു വിഷയം കൂടി കിട്ടി.. മറ്റൊന്നുമല്ല, താടിയായിരുന്നു ഇന്ന് നിയമസഭയിലെ ശരിക്കുള്ള താരം. കേരളാ പൊലീസിൽ താടിവെക്കാൻ അനുവദിക്കണമെന്ന് കാണിച്ചുള്ള ഹർജി നേരത്തെ കോടതിയിൽ അടക്കം വന്നിരുന്നു. ഇതുമായി ബന്ധപ്പെടാണ് ചർച്ച നിയമസഭയിൽ നടന്നത്. ലീഗ് എംഎൽഎ ടി വി ഇബ്രാഹിമാണ് താടിയെ കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിട്ടത്. ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത വേളയിലാണ് കേരളാ പൊലീസിലെ മുസ്ലിംങ്ങൾക്ക് താടി വെക്കാൻ അനുമതി നൽകണമെന്ന നിർദ്ദേശം അദ്ദേഹം മുന്നോട്ടു വച്ചത്. ഇതിന് കാരണം കണ്ടെത്തിയതാകട്ടെ മതപരമാണെന്ന് പറഞ്ഞായിരുന്നു താനും. എന്നാൽ, ലീഗ് എംഎൽഎയുടെ ഈ നിർദ്ദേശത്തിന് കെ ടി ജലീൽ ചുട്ട മറുപടിയും നൽകി. താടി വെക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമാണെന്ന വാദത്തെയാണ് കെ ടി ജലീൽ ഖണ്ഡിച്ചത്. താടി വെക്കുന്നത് മതവിശ്വാസ പ്രകാരമാണെങ്കിൽ ഇബ്രാഹിം എന്തുകൊണ്ടാണ് താടിവെക്കാത്തത് എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് ജലീൽ ഈ ആവശ്യം തള്ളിയത്. നിർദ്ദേശം മുന്നോട്ട് വച്ച അദ
തിരുവനന്തപുരം: അങ്ങനെ നമ്മുടെ നിയമസഭയിൽ തർക്കിക്കാൻ ഇന്ന് എംഎൽഎമാർക്ക് ഒരു വിഷയം കൂടി കിട്ടി.. മറ്റൊന്നുമല്ല, താടിയായിരുന്നു ഇന്ന് നിയമസഭയിലെ ശരിക്കുള്ള താരം. കേരളാ പൊലീസിൽ താടിവെക്കാൻ അനുവദിക്കണമെന്ന് കാണിച്ചുള്ള ഹർജി നേരത്തെ കോടതിയിൽ അടക്കം വന്നിരുന്നു. ഇതുമായി ബന്ധപ്പെടാണ് ചർച്ച നിയമസഭയിൽ നടന്നത്. ലീഗ് എംഎൽഎ ടി വി ഇബ്രാഹിമാണ് താടിയെ കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിട്ടത്. ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത വേളയിലാണ് കേരളാ പൊലീസിലെ മുസ്ലിംങ്ങൾക്ക് താടി വെക്കാൻ അനുമതി നൽകണമെന്ന നിർദ്ദേശം അദ്ദേഹം മുന്നോട്ടു വച്ചത്. ഇതിന് കാരണം കണ്ടെത്തിയതാകട്ടെ മതപരമാണെന്ന് പറഞ്ഞായിരുന്നു താനും. എന്നാൽ, ലീഗ് എംഎൽഎയുടെ ഈ നിർദ്ദേശത്തിന് കെ ടി ജലീൽ ചുട്ട മറുപടിയും നൽകി.
താടി വെക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമാണെന്ന വാദത്തെയാണ് കെ ടി ജലീൽ ഖണ്ഡിച്ചത്. താടി വെക്കുന്നത് മതവിശ്വാസ പ്രകാരമാണെങ്കിൽ ഇബ്രാഹിം എന്തുകൊണ്ടാണ് താടിവെക്കാത്തത് എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് ജലീൽ ഈ ആവശ്യം തള്ളിയത്. നിർദ്ദേശം മുന്നോട്ട് വച്ച അദ്ദേഹം തന്നെ താടിവച്ചിട്ടില്ല എന്നത് ഇത് മതാവകാശം അല്ലെന്നതിന്റെ തെളിവാണെന്ന് കെ ടി ജലീൽ ചൂണ്ടിക്കാട്ടി. നിയമസഭയിലെ ഒരംഗം പോലും എന്തുകൊണ്ടാണ് താടി വെക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ട് തന്നെയാണ് സിഎച്ച് മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയായിരുന്നിട്ടും പൊലീസിൽ ഇങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിക്കാതിരുന്നത്. ഇങ്ങനെയുള്ള കാലത്ത് ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നടപ്പാക്കാതിരിക്കുന്നതാണ് ഉചിതമെന്നും മന്ത്രി ജലീൽ നിയമസഭയിൽ വിശദീകരിച്ചു.
എന്തായാലും ജലീലിന്റെ ചർച്ച അവിടെയും നിന്നില്ല. ജലീൽ പറഞ്ഞകാര്യം തെറ്റാണെന്ന് കാണിക്കാൻ പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തിറങ്ങി. മന്ത്രി.കെ.ടി ജലീൽ നടത്തിയത് ആവശ്യമില്ലാത്ത പരാമർശമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മതവിശ്വാസത്തിന്റെ ഭാഗമാണ് താടിയെന്ന് പറഞ്ഞു കൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താടി മതപരമാണെന്ന് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം നാട്ടിലുണ്ട്. അത് വെക്കുകയോ വെക്കാതിരിക്കുകയോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. പ്രവാചകന്റെ തിരുസുന്നത്താണത്. പ്രവാചകചര്യ എന്ന നിലയിലാണ് ആ വിശ്വാസമെന്നും ജലീൽ പറഞ്ഞു.
ജലീലിന്റെ വിമർശനം കേട്ട ഞങ്ങൾ മിണ്ടാതിരുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ, നാളെ ഞങ്ങളെ ആരും വിമർശിക്കരുതല്ലോ എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഇടപെടുന്നതെന്നും ജലീൽ പറഞ്ഞു. താടികൾ പലരൂപത്തിൽ വെക്കുന്നവരുണ്ട്. ലെനിന്റെ താടി വെക്കുന്നവരുണ്ട്. ഫാഷനുവേണ്ടി താടി വെക്കുന്നുവരുണ്ട്. നെയ്മറുടെ താടി വെക്കുന്നവരുമുണ്ട്. താടി വെക്കാത്തവരുമുണ്ട്. സ്പീക്കറും താടി വെക്കുന്നുണ്ട്.- കുഞ്ഞാലിക്കുട്ടി പറഞ്ഞു. അപ്പോൾ, ആ സുന്നത്ത് തനിക്ക് കിട്ടുമോ എന്നായി അപ്പോൾ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ചോദ്യം. തുടർന്ന് താടി ചർച്ചയാക്കേണ്ടെന്ന് സ്പീക്കർ പറഞ്ഞു.
എന്നാൽ, പിന്നീട് കുഞ്ഞാലിക്കുട്ടിക്ക് മറുപടിയായി മന്ത്രി കെ.ടി ജലീൽ ഒരിക്കൽ കൂടി എണീക്കുകയായിരുന്നു. താൻ പറഞ്ഞത് താടി ഒരു നിർബന്ധമുള്ള കാര്യമല്ല എന്നാണ്. നിർബന്ധമാണെങ്കിൽ എന്തുകൊണ്ട് ലീഗിന്റെ 18 എംഎൽഎമാരും താടി വെക്കുന്നില്ല. പൊലീസിൽ താടി വളർത്താനുള്ള സ്വാതന്ത്ര്യം നൽകണമെന്നുള്ള ആവശ്യം ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ച് പരിഗണിക്കേണ്ടതില്ല എന്നാണ് താൻ പറഞ്ഞതെന്നായി ജലീൽ. ജലീലിനെ ഡസ്‌കിലടിച്ച് പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ലീഗ് നേതാക്കളെ ഉദാഹരിച്ചു തന്നെയായിരുന്നു ജലീലിന്റെ മറുപടി. സി.എച്ചും അവുക്കാദർ കുട്ടിനഹയും താടി വച്ചവരായിരുന്നില്ലെന്നും ജലീൽ ഓർമിപ്പിച്ചു. അതേസമയം ഇത്തരം ചർച്ചകൾ അനുവദിക്കാൻ പാടില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അത് ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് താടി ചർച്ച നമ്മുക്ക് വേണ്ടെന്ന് പറഞ്ഞ് സ്പീക്കർ വിഷയം ചുരുക്കുകയും ചെയ്തു.