- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ട്രോളുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും; വൈറലാകുന്ന ബീസ്റ്റ് ട്രോളുകൾ
തിരുവനന്തപുരം: വൻപ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു വിജയിയുടെ ബീസ്റ്റ്.എന്നാൽ ആദ്യഷോയോടെ തന്നെ നിരവധി വിമർശനങ്ങളാണ് ചിത്രത്തിന് എതിരെ ഉയർന്ന് വന്നത്.ചിത്രം സാമ്പത്തീകമായി വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും വിമർശനത്തിന് അപ്പോഴും കുറവൊന്നും ഉണ്ടായിരുന്നില്ല.ഇപ്പോഴിത ഒടിടി റിലീസിനു ശേഷവും ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാവുകയാണ് വീരരാഘവൻ.
ഒ.ടി.ടി റിലീസിന് പിന്നാലെ ബീസ്റ്റിനെ പറ്റിയുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. വീരരാഘവൻ തീവ്രവാദികളെ നിസാരമായി പറ്റിക്കുന്നതും ക്ലൈമാക്സിലെ ഫൈറ്റർ ജെറ്റ് ഫൈറ്റുമൊക്കെയാണ് കൂടുതലും ട്രോളുകളിൽ നിറയുന്നത്. ഷൈൻ ടോം ചാക്കോയെ വിജയ് തൂക്കിയെടുത്ത് നടക്കുന്ന രംഗങ്ങളെ വെച്ചും വരുന്ന ട്രോളുകൾ നിരവധിയാണ്.ബീസ്റ്റ് ട്രോളുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്.
ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികൾ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളിൽ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ കാണിക്കുന്നത്.പൂജ ഹെഗ്ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളി സാന്നിധ്യമായി ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും അപർണ ദാസും സിനിമയിലുണ്ട്. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിച്ചത്.
ഇതിന് മുമ്പ് നെൽസൺ സംവിധാനം ചെയ്ത ചിത്രങ്ങളായ കൊലമാവ് കോകില, ഡോക്ടർ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രങ്ങളായിരുന്നതിനാലും പ്രേക്ഷകർക്ക് ചിത്രത്തിൽ പ്രതീക്ഷ ഉണ്ടായിരുന്നു. ഒപ്പം റിലീസ് ചെയ്ത കന്നഡ ചിത്രം കെ.ജി.എഫ് ചാപ്റ്റർ ടു ബീസ്റ്റിന്റെ പരാജയത്തിന്റെ ആഘാതം കൂട്ടുകയും ചെയ്തു. ആക്ഷൻ കോമഡി എന്റർടെയ്നറായെത്തിയ ചിത്രം ആരാധകരെ പോലും നിരാശപ്പെടുത്തിയിരുന്നു.
മെയ് 11ന് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്‌ളിക്‌സ്, സൺ നെക്സ്റ്റ് എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്.