- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറിൽ ജീവനക്കാരുടെ മർദനമേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു; തർക്കത്തിലേക്ക് നീങ്ങിയത് ബാറിന്റെ സമയം കഴിഞ്ഞ് മദ്യം ആവശ്യപ്പെട്ട് എത്തിയപ്പോൾ
കൊല്ലം: കുണ്ടറയിലെ ബാറിൽ ഇതരസംസ്ഥാന തൊഴിലാളി മർദനമേറ്റ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി പർവീൻ രാജുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് സംഭവം.
ബാറിന്റെ സമയം കഴിഞ്ഞ് മദ്യം ആവശ്യപ്പെട്ട് എത്തിയ പർവീൻ രാജുവുമായി ജീവനക്കാർ വാക്ക് തർക്കത്തിലാവുകയും മർദിക്കുകയുമായിരുന്നുവെന്നാണ് കേസ്. മർദിച്ച ശേഷം ഇയാളെ റോഡിലേക്ക് തള്ളി. തുടർന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
പർവീൻ രാജുവിന് സാരമായി മർദനമേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നാണ് പൊലീസ് നൽകന്ന സൂചന.
Next Story