ഡബ്ലിൻ: സീറോ മലബാർ ചർച്ച് ബൂമോണ്ട് കൂട്ടായ്മയിൽ തിരുക്കുടുംബതിന്റെ തിരുന്നാൾ 10 ഞായറാഴ്‌ച്ച ബൂമൗണ്ട് ചർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു .

ഞായറാഴ്‌ച്ച ഉച്ചക്ക് രണ്ടിന് ആഘോഷമായ ദിവ്യബലിയോടെ തിരുനാൾ കർമ്മങ്ങൾക്ക് തുടക്കം കുറിക്കും.ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC (ദാസച്ചൻ) തിരുനാൾ ദിവ്യബലിക്കു മുഖ്യകാർമികത്വം വഹിക്കും.

ദിവ്യബലിക്കു ശേഷം പ്രദക്ഷിണവും ലദീഞ്ഞും തിരുനാൾ നേർച്ചയും ഉണ്ടായിരിക്കും. ആഘോഷമായ തിരുനാൾ സമൂഹബലിയിലും പ്രദക്ഷിണത്തിലും ഭക്തിപൂർവ്വം പങ്കുചേരുവാൻ ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.