ബ്യൂമോണ്ട്:  ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 27 ഞായറാഴ്ച ബ്യൂമോണ്ട് ചർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ നടക്കും. ഉച്ചക്ക് 3:30 ന് ദിവ്യബലിയോടെ ക്രിസ്മസ് ആഘോഷ കർമങ്ങൾക്ക് തുടക്കം കുറിക്കും. ക്രിസ്മസ് ആഘോഷ കർമങ്ങൾക്ക് ഫാ. ആന്റണി ചീരംവേലിൽ മുഖ്യകാർമികത്വം വഹിക്കും. അന്നേദിവസം 1:30ന് വേദപാഠം ഉണ്ടായിരിക്കും.

5:00ന് St. Fiachra's School ഹാളിൽ ബ്യൂമോണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായ്മ ഒരുക്കുന്ന വിവിധ കലാപരിപാടികളികളും ഉണ്ടായിരിക്കും. സാന്താ ക്ലോസിന്റെ സന്ദർശനം , ക്രിസ്മസ് കാരോൾ ഗാനങ്ങൾ എന്നിവ ആഘോഷങ്ങളിലെ മുഖ്യ ആകർഷങ്ങളാവും. കൂടാതെ വിവിധ ഗായക സംഘം അവതരിപ്പിക്കുന്ന പാട്ടുകളും സ്‌കിറ്റുകളും ഉണ്ടായിരിക്കുന്നതാണ്. Baking മത്സരവും ഒരുക്കിയിട്ടുണ്ട് .സ്‌നേഹ വിരുന്നോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് സമാപിക്കും.