- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജീ മോളെ കണ്ടെത്തുന്നത് ഒരാഴ്‌ച്ചയ്ക്ക് ശേഷം രാമൻ തുരുത്ത് കായലിൽ; സൂര്യ നെല്ലിയിലും ചങ്ങനാശേരിയിലും ഒക്കെ സിഗ്നൽ തപ്പി പോയ പൊലീസ് ഒടുവിൽ മൃതദേഹം തിരിച്ചറിഞ്ഞ് അന്വേഷണം മതിയാക്കി; ബ്യൂട്ടിഷനായി ജോലി ചെയ്തിരുന്ന ഭർതൃമതിയായ യുവതിയുടെ കാണാതാകലിലും മരണത്തിലും ആകെ ദുരൂഹത
മുളവുകാട്: ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ യുവതിയുടെ മൃതദേഹം ഒരാഴ്‌ച്ചയ്ക്ക് ശേഷം കായലിൽ നിന്നും കണ്ടെടുത്തു. തിരുവാണിയൂർ മാങ്കുളത്തിൽ ഷാജിയുടെ മകൾ ജീമോളുടെ (26) മൃതദേഹമാണ് കാണാതായി ഒറാഴ്‌ച്ചയ്ക്ക് ശേഷം മുളവുകാട് രാമൻതുരുത്തിലെ കായലിൽ കണ്ടെത്തിയത്. പിറവം പാലച്ചുവട് തുരുത്തേൽ അമൽ മനോഹറിന്റെ ഭാര്യയാണ്. തിങ്കൾ രാത്രിയാണു മൃതദേഹം കണ്ടെത്തിയത്. എന്നാൽ എങ്ങനെയാണ് ജീമോൾ ഇവിടെ എത്തിപ്പെട്ടെന്നത് ദുരൂഹമായി തുടരുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മുതൽ ജീമോളെ കാണാതാവുകയായിരുന്നു. ബ്യൂട്ടിഷനായി ജോലി ചെയ്തിരുന്ന ജീമോൾ ഭർത്താവിന്റെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയതാണ്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അവിടെ എത്തിയില്ല എന്ന് അറിഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പുത്തൻകുരിശ് പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടയിലാണ് കായലിൽ നിന്നും ജീമോളുടെ മൃതദേഹം കണ്ടെടുക്കുന്നത്. കാണാതായതു മുതൽ മിക്കപ്പോഴും ഇവരുടെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമാ
മുളവുകാട്: ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ യുവതിയുടെ മൃതദേഹം ഒരാഴ്‌ച്ചയ്ക്ക് ശേഷം കായലിൽ നിന്നും കണ്ടെടുത്തു. തിരുവാണിയൂർ മാങ്കുളത്തിൽ ഷാജിയുടെ മകൾ ജീമോളുടെ (26) മൃതദേഹമാണ് കാണാതായി ഒറാഴ്‌ച്ചയ്ക്ക് ശേഷം മുളവുകാട് രാമൻതുരുത്തിലെ കായലിൽ കണ്ടെത്തിയത്. പിറവം പാലച്ചുവട് തുരുത്തേൽ അമൽ മനോഹറിന്റെ ഭാര്യയാണ്. തിങ്കൾ രാത്രിയാണു മൃതദേഹം കണ്ടെത്തിയത്. എന്നാൽ എങ്ങനെയാണ് ജീമോൾ ഇവിടെ എത്തിപ്പെട്ടെന്നത് ദുരൂഹമായി തുടരുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മുതൽ ജീമോളെ കാണാതാവുകയായിരുന്നു. ബ്യൂട്ടിഷനായി ജോലി ചെയ്തിരുന്ന ജീമോൾ ഭർത്താവിന്റെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയതാണ്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ അവിടെ എത്തിയില്ല എന്ന് അറിഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പുത്തൻകുരിശ് പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടയിലാണ് കായലിൽ നിന്നും ജീമോളുടെ മൃതദേഹം കണ്ടെടുക്കുന്നത്.
കാണാതായതു മുതൽ മിക്കപ്പോഴും ഇവരുടെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിരുന്നു. ഫോൺ പ്രവർത്തിപ്പിച്ച അവസരങ്ങളിൽ ആദ്യം എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലും പിന്നീട് സൂര്യനെല്ലി, ചങ്ങനാശേരി എന്നിവിടങ്ങളിലും ടവർ ലൊക്കേഷൻ ലഭിച്ചു. ഒടുവിൽ ഞായറാഴ്ച വല്ലാർപാടത്താണു ഫോൺ പ്രവർത്തിച്ചത്. മൃതദേഹം ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും. വൈകിട്ടു 3.30നു ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്രൂസ് സിഎസ്‌ഐ പള്ളിയിൽ സംസ്‌കാരം നടത്തും.