- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെ ബീക്കൺ മാറ്റിയ മന്ത്രിമാരോട് അനിഷ്ടമറിയിച്ച് മുഖ്യമന്ത്രി; ഔദ്യോഗിക അറിയിപ്പ് വന്നശേഷം ഒന്നിച്ച് നീക്കിയാൽ മതിയെന്നും മുഖ്യന്റെ ഓഫീസ്; ഉത്തരവിറക്കി ഗുജറാത്ത്, ഒഡീഷ, രാജസ്ഥാൻ സർക്കാരുകൾ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം വന്നതിന് പിന്നാലെ ഔദ്യോഗിക വാഹനത്തിൽനിന്ന് ചുവന്ന ബീക്കൺ ലൈറ്റ് മാറ്റി വാർത്തകളിൽ ഇടം നേടിയ മന്ത്രിമാരോട് അനിഷ്ടം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നോട് ആലോചിക്കാതെ കേന്ദ്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓരോരുത്തരും അവരുടെ ഇഷ്ടപ്രകാരം ബീക്കൺ ലൈറ്റുകൾ മാറ്റിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വന്നശേഷം ഒരുമിച്ച് ലൈറ്റുകൾ നീക്കിയാൽ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് മന്ത്രിമാർക്ക് നിർദ്ദേശംനൽകി. ഗവർണറും നാല് മന്ത്രിമാരും പ്രതിപക്ഷനേതാവും ഒദ്യോഗിക വാഹനത്തിൽനിന്ന് ബീക്കൺ ലൈറ്റുകൾ ഒഴിവാക്കി. ഗവർണർ ഇന്നലെ രാവിലെ തന്നെ ലൈറ്റ് ഒഴിവാക്കിയിരുന്നു. വൈകീട്ട് പരിപാടിക്ക് പോയപ്പോൾ കാറിൽ ലൈറ്റുണ്ടായിരുന്നില്ല. രാജ്ഭവനിലെ എല്ലാ വാഹനങ്ങളിൽനിന്നും ഇവ നീക്കംചെയ്തു. അതേസമയം ബീക്കൺ ലൈറ്റുകൾ ഒഴിവാക്കിയ മന്ത്രിമാർ പുനഃസ്ഥാപിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ചയാണ് വി.ഐ.പികളുടെ വാഹനത
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം വന്നതിന് പിന്നാലെ ഔദ്യോഗിക വാഹനത്തിൽനിന്ന് ചുവന്ന ബീക്കൺ ലൈറ്റ് മാറ്റി വാർത്തകളിൽ ഇടം നേടിയ മന്ത്രിമാരോട് അനിഷ്ടം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നോട് ആലോചിക്കാതെ കേന്ദ്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓരോരുത്തരും അവരുടെ ഇഷ്ടപ്രകാരം ബീക്കൺ ലൈറ്റുകൾ മാറ്റിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വന്നശേഷം ഒരുമിച്ച് ലൈറ്റുകൾ നീക്കിയാൽ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് മന്ത്രിമാർക്ക് നിർദ്ദേശംനൽകി.
ഗവർണറും നാല് മന്ത്രിമാരും പ്രതിപക്ഷനേതാവും ഒദ്യോഗിക വാഹനത്തിൽനിന്ന് ബീക്കൺ ലൈറ്റുകൾ ഒഴിവാക്കി. ഗവർണർ ഇന്നലെ രാവിലെ തന്നെ ലൈറ്റ് ഒഴിവാക്കിയിരുന്നു. വൈകീട്ട് പരിപാടിക്ക് പോയപ്പോൾ കാറിൽ ലൈറ്റുണ്ടായിരുന്നില്ല. രാജ്ഭവനിലെ എല്ലാ വാഹനങ്ങളിൽനിന്നും ഇവ നീക്കംചെയ്തു.
അതേസമയം ബീക്കൺ ലൈറ്റുകൾ ഒഴിവാക്കിയ മന്ത്രിമാർ പുനഃസ്ഥാപിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ചയാണ് വി.ഐ.പികളുടെ വാഹനത്തിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയത്. മെയ് ഒന്നുമുതൽ നിയമം പ്രാബല്യത്തിൽവരും. എന്നാൽ, കേന്ദ്രത്തിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുംമുമ്പ് തന്നെ ബുധനാഴ്ച രാത്രിയോടെ ധനമന്ത്രി തോമസ് ഐസക് തന്റെ ഔദ്യോഗിക വാഹനത്തിന്റെ ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റി. വ്യാഴാഴ്ച രാവിലെ മന്ത്രി മാത്യു ടി. തോമസും ഔദ്യോഗിക വാഹനത്തിലെ ചുവന്ന ബീക്കൺ ലൈറ്റ് അഴിച്ചുമാറ്റിയാണ് മന്ത്രിസഭ യോഗത്തിനെത്തിയത്. മന്ത്രി എ.കെ. ബാലനും ഇ. ചന്ദ്രശേഖരനും ബീക്കൺ ലൈറ്റ് നീക്കംചെയ്യാൻ നിർദ്ദേശംനൽകി. മന്ത്രിമാരായ വി എസ്.സുനിൽകുമാർ, സി.രവീന്ദ്രനാഥ്, എ.സി.മൊയ്തീൻ, ഇ.ചന്ദ്രശേഖരൻ എന്നിവർ രാവിലെതന്നെ ബീക്കൺ നീക്കി. മന്ത്രി കെ.രാജുവും ബീക്കൺ അഴിച്ചുമാറ്റാൻ നിർദ്ദേശം നൽകിയിരുന്നു. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയും ബീക്കൺ നീക്കിയതായി മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ ബീക്കൺ ലൈറ്റ് മാറ്റാൻ തീരുമാനിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ നിർദ്ദേശം വന്നതിനെതുടർന്ന് പിന്മാറി. കൂട്ടായ തീരുമാനം വരട്ടെയെന്ന നിലപാടോടെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, ജി.സുധാകരൻ, എം.എം.മണി അടക്കമുള്ള മന്ത്രിമാർ തീരുമാനം നടപ്പാക്കുന്നതു നീട്ടി. ഹൈക്കോടതി ജഡ്ജിമാരും ബീക്കൺ മാറ്റിത്തുടങ്ങി.
ഗുജറാത്ത്, ഒഡീഷ, രാജസ്ഥാൻ സർക്കാരുകൾ ബീക്കൺ നിരോധിച്ച് ഉത്തരവിറക്കി. അതേസമയം പഞ്ചാബ്, ഡൽഹി, യുപി അടക്കം ചില സംസ്ഥാനങ്ങളിൽ നേരത്തേ തന്നെ ഔദ്യോഗിക വാഹനങ്ങളിൽ ചുവപ്പ് വെളിച്ചം നിരോധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്, അസം ഗവർണർ ബൻവാരിലാൽ പുരോഹിത്, പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദി തുടങ്ങിയവർ ഇന്നലെ ബീക്കൺ നീക്കി. ഹരിയാനയിൽ ഗവർണർ കപ്തൻ സിങ് സോളങ്കി, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവരും മന്ത്രിമാരും ബീക്കൺ ലൈറ്റ് ഒഴിവാക്കി. ഝാർഖണ്ഡിൽ എല്ലാ ഔദ്യോഗിക വാഹനങ്ങളിൽനിന്നും ചുവപ്പുവെളിച്ചം നീക്കാൻ മുഖ്യമന്ത്രി രഘുബർ ദാസ് ഉത്തരവിട്ടു. ഡൽഹി ഹൈക്കോടതി ജഡ്ജിമാരെല്ലാം ഔദ്യോഗിക വാഹനങ്ങളിലെ ബീക്കൺ ലൈറ്റ് ഉപേക്ഷിച്ചു.
ദ്യോഗിക വാഹനങ്ങളിലെ ചുവന്ന വെളിച്ചം അഭികാമ്യമാണോയെന്നു മുൻപൊരിക്കൽ രാജ്യത്തെ പരമോന്നത കോടതിയും ചോദിച്ചതാണ്. വാഹനങ്ങളുടെ മുകളിൽ ചുവപ്പു വെളിച്ചം മിന്നിച്ചു പായുന്നവരിൽ എത്രപേർ ആ പ്രത്യേക അവകാശത്തിന് അർഹരാണെന്നായിരുന്നു 2013ൽ സുപ്രീം കോടതിയുടെ ചോദ്യം. ഈ സൗകര്യം ഉന്നത ഭരണഘടനാ പദവികൾ വഹിക്കുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നും ഔദ്യോഗിക യാത്രകളിൽ മാത്രമേ ചുവപ്പു വെളിച്ചം പാടുള്ളൂ എന്നും സുപ്രീം കോടതി ഉത്തരവിട്ടു.
കൊച്ചി മേയർ സൗമിനി ജെയിനിന്റെ ഔദ്യോഗിക വാഹനത്തിനു മുകളിൽ ഘടിപ്പിച്ച ബീക്കൺ നീക്കണമെന്നാവശ്യപ്പെട്ട് 2015 ഡിസംബറിൽ ആർടിഒ നോട്ടിസ് നൽകിയതു വിവാദമായി. എഡിഎം, ആർഡിഒ, സബ് കലക്ടർ, അസിസ്റ്റന്റ് കലക്ടർ തുടങ്ങിയവർ ബീക്കൺ ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണെന്നും ആരോപണമുയർന്നു. പിന്നീട് മിന്നിക്കാത്ത നീല ബീക്കൺ മേയർമാരുടെ വാഹനങ്ങളിൽ ആകാമെന്നാണ് അന്നത്തെ ഗതാഗത കമ്മിഷണർ ടോമിൻ ജെ. തച്ചങ്കരി സർക്കാരിനു നൽകിയ ശുപാർശ. 2013ൽ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റിന്റെ ഔദ്യോഗിക കാറിൽ ചുവപ്പു ബീക്കൺ ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപറേഷൻ വളപ്പിനകത്തു മേയറുടെ കാർ തടഞ്ഞതു സംഘർഷത്തിനിടയാക്കിയിരുന്നു.
കേരള വനിതാ കമ്മിഷൻ അംഗങ്ങൾ സഞ്ചരിക്കുന്ന വാഹനത്തിൽ ചുവന്ന ബീക്കൺ ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണെന്ന് ആക്ഷേപമുയർന്നപ്പോൾ, നിയമം അനുവദിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു കമ്മിഷൻ ഔദ്യോഗിക പത്രക്കുറിപ്പിറക്കിയിരുന്നു.