- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എസ് സി വഴി സോഷ്യൽ സയൻസ്, ഡൽഹി സബോർഡിനേറ്റ് സർവീസ് ആർമി സ്‌കൂൾ, കഴക്കൂട്ടം സൈനിക സ്‌കൂൾ എന്നിവടങ്ങളിലേക്ക് ആയിരക്കണക്കിന് ഒഴിവുകളിലേക്ക് വിജ്ഞാപനം; ബി എഡ് ഫലം പ്രഖ്യാപിക്കാതെ കണ്ണൂർ സർവ്വകലാശാലയും; ആശങ്കയിൽ വിദ്യാർത്ഥികൾ
കണ്ണൂർ: 2021 ഏപ്രിൽ 13-ന് പരീക്ഷ പൂർത്തിയായ കണ്ണൂർ സർവകലാശാല ഫൈനൽ ബി.എഡ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തത് വൈകുന്നത് ആശങ്കയാകുന്നു. പി.എസ്.സി. വഴി സോഷ്യൽ സയൻസ്, ഡൽഹി സബോർഡിനേറ്റ് സർവീസ് ആർമി സ്‌കൂൾ, കഴക്കൂട്ടം സൈനിക സ്‌കൂൾ എന്നിവടങ്ങളിലേക്ക് ആയിരക്കണക്കിന് ഒഴിവുകളിലേക്ക് വിജ്ഞാപനം വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ റിസൾട്ട് വൈകുന്നത് പഠിതാക്കളുടെ അവസരം നഷ്ടമാക്കും.
ജൂൺ അവസാനവും ജൂലായ് ആദ്യവാരത്തിലുമാണ് മിക്കതിനും അപേക്ഷിക്കാനുള്ള അവസാന തീയതി. അതോടൊപ്പം എയ്ഡഡ് വിദ്യാലയങ്ങളിലും ജൂൺ അവസാന വാരത്തിലേക്ക് ഇന്റർവ്യൂ നിശ്ചയിച്ചിട്ടുണ്ട്. പി.ജി.യും നെറ്റും കെ.ടെറ്റും പാസായവർക്ക് ബി.എഡ്. റിസൽട്ട് പ്രസിദ്ധീകരിക്കാത്തതുകൊണ്ട് മാത്രം അവസരം നഷ്ടപ്പെടുന്ന അവസ്ഥയാണുണ്ടാകുന്നത്.
എന്നാൽ കോവിഡാണ് പ്രതിസന്ധിയെന്ന സൂചനയാണ് സർവ്വകലാശാല നൽകുന്നത്. അതിവേഗം ഫലം പുറത്തു വിടാനുള്ള ശ്രമം തുടരുമെന്നും പറയുന്നു.