- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുപറഞ്ഞു നടിമാരെ വളയ്ക്കുന്ന കാസ്റ്റിങ് കൗച്ച് മലയാളത്തിലില്ലെന്ന്? ഓമനപ്പേര് ബെഡ് വിത്ത് ആക്ടിങ് പാക്കേജ്;തനിക്കുണ്ടായ അനുഭവം തുറന്നടിച്ച് ഹിമ ശങ്കർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ പിന്നാമ്പുറക്കഥകൾ വെളിപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. അവസരങ്ങൾക്ക് വേണ്ടി കിടക്ക പങ്കിടുന്ന കാസ്റ്റിങ് കൗച്ച് എന്ന സംഗതി പഴങ്കഥയാണെന്നും, ഇപ്പോൾ അങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്നും അമ്മ പ്രസിഡന്റ് ഇന്നസന്റ് വാദിക്കുന്നുണ്ടെങ്കിലും, കാര്യങ്ങൾ അങ്ങനെയല്ല എന്നാണ് പല നടിമാരും വിളിച്ചുപറയുന്നത്. ബെഡ് വിത്ത് ആക്ടിങ് എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്നു ചലച്ചിത്രനാടക നടി ഹിമ ശങ്കർ വെളിപ്പെടുത്തി. സ്‌കൂൾ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കിൽ അവസരം നൽകാമെന്നു പറഞ്ഞു സിനിമാ മേഖലയിൽനിന്നു ചിലർ തന്നെ വിളിച്ചിട്ടുണ്ടെന്നു ഹിമ പറഞ്ഞു. സിനിമിയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോൾ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറഞ്ഞു. ഇത്തരത്തിൽ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ പിന്നാമ്പുറക്കഥകൾ വെളിപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. അവസരങ്ങൾക്ക് വേണ്ടി കിടക്ക പങ്കിടുന്ന കാസ്റ്റിങ് കൗച്ച് എന്ന സംഗതി പഴങ്കഥയാണെന്നും, ഇപ്പോൾ അങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്നും അമ്മ പ്രസിഡന്റ് ഇന്നസന്റ് വാദിക്കുന്നുണ്ടെങ്കിലും, കാര്യങ്ങൾ അങ്ങനെയല്ല എന്നാണ് പല നടിമാരും വിളിച്ചുപറയുന്നത്.
ബെഡ് വിത്ത് ആക്ടിങ് എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്നു ചലച്ചിത്രനാടക നടി ഹിമ ശങ്കർ വെളിപ്പെടുത്തി. സ്‌കൂൾ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കിൽ അവസരം നൽകാമെന്നു പറഞ്ഞു സിനിമാ മേഖലയിൽനിന്നു ചിലർ തന്നെ വിളിച്ചിട്ടുണ്ടെന്നു ഹിമ പറഞ്ഞു. സിനിമിയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോൾ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു. ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറഞ്ഞു.
ഇത്തരത്തിൽ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ല. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോൾ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്.
ആൺ മേൽക്കായ്മാ മനോഭാവം മലയാള സിനിമയിലുമുണ്ട്. സ്ത്രീകൾ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തിൽ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നു ഹിമ പറഞ്ഞു.
സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാർത്താ സമ്മേളനത്തിനെത്തിയതായിരുന്നു നടി.