- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോപാലൻ മാസ്റ്ററും കൂട്ടരും സിപിഐയിൽ ചേർന്നിട്ടും ബേഡകത്തെ വിമതശല്യമൊഴിയുന്നില്ല; കൃഷ്ണപിള്ള ദിനാചരണത്തിൽ ഏരിയാസെക്രട്ടറിയെ കാക്കാതെ വിമതർ പതാക ഉയർത്തി; കാസർഗോട്ടെ പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ് സിപിഐ(എം)
കാസർഗോഡ്: കുറ്റിക്കോലിൽ സിപിഐ.(എം)ക്കു തലവേദന ഒഴിയുന്നില്ല. സമാന്തരവിഭാഗമായി പ്രവർത്തിച്ച പി.ഗോപാലൻ മാസ്റ്റരും നൂറോളം പേരും സിപിഐ.യിൽ ലയിച്ചെങ്കിലും ലയിക്കാത്തവർ പാർട്ടിക്കെതിരെ വീണ്ടും ശക്തമായി തലപൊക്കുകയാണ്. ഇന്നലെ കൃഷ്ണപിള്ള ദിനത്തിൽത്തന്നെ ബേഡകം ഏരിയാ നേതൃത്വത്തിനെതിരെ ശക്തമായ താക്കീതോടെയാണ് വിമതർ രംഗത്തിറങ്ങിയത്. കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി പാർട്ടി ഒരുക്കിയ കൊടിമരത്തിൽ ഏരിയാ സെക്രട്ടറിയെ കാത്തു നിൽക്കാതെ അതിരാവിലെ പ്രകടനമായെത്തി വിമതർ പതാക ഉയർത്തിയാണ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ചത്. കുറ്റിക്കോൽ ലോക്കലിലെ ബ്രാഞ്ച് കമ്മിറ്റികൾ സംയുക്ത പ്രകടനമായെത്തി പതാക ഉയർത്തുന്ന കൊടിമരത്തിലാണ് വിമതർ പതാക ഉയർത്തി കരുത്തുകാട്ടിയത്. ഇതേതുടർന്ന് ഇരുവിഭാഗവും വാക്കുതർക്കത്തിലെത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ സമാധാനിപ്പിക്കുകയായിരുന്നു. ഒടുവിൽ ഔദ്യോഗിക വിഭാഗം ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ പതാക ഉയർത്തി പിൻതിരിയേണ്ടി വന്നു. വിമതബാധ സിപിഐ.(എം)യിൽ നിന്നും വിട്ടൊഴിയുന്നില്ല എന്നതി
കാസർഗോഡ്: കുറ്റിക്കോലിൽ സിപിഐ.(എം)ക്കു തലവേദന ഒഴിയുന്നില്ല. സമാന്തരവിഭാഗമായി പ്രവർത്തിച്ച പി.ഗോപാലൻ മാസ്റ്റരും നൂറോളം പേരും സിപിഐ.യിൽ ലയിച്ചെങ്കിലും ലയിക്കാത്തവർ പാർട്ടിക്കെതിരെ വീണ്ടും ശക്തമായി തലപൊക്കുകയാണ്. ഇന്നലെ കൃഷ്ണപിള്ള ദിനത്തിൽത്തന്നെ ബേഡകം ഏരിയാ നേതൃത്വത്തിനെതിരെ ശക്തമായ താക്കീതോടെയാണ് വിമതർ രംഗത്തിറങ്ങിയത്.
കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി പാർട്ടി ഒരുക്കിയ കൊടിമരത്തിൽ ഏരിയാ സെക്രട്ടറിയെ കാത്തു നിൽക്കാതെ അതിരാവിലെ പ്രകടനമായെത്തി വിമതർ പതാക ഉയർത്തിയാണ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ചത്. കുറ്റിക്കോൽ ലോക്കലിലെ ബ്രാഞ്ച് കമ്മിറ്റികൾ സംയുക്ത പ്രകടനമായെത്തി പതാക ഉയർത്തുന്ന കൊടിമരത്തിലാണ് വിമതർ പതാക ഉയർത്തി കരുത്തുകാട്ടിയത്. ഇതേതുടർന്ന് ഇരുവിഭാഗവും വാക്കുതർക്കത്തിലെത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ സമാധാനിപ്പിക്കുകയായിരുന്നു. ഒടുവിൽ ഔദ്യോഗിക വിഭാഗം ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ പതാക ഉയർത്തി പിൻതിരിയേണ്ടി വന്നു.
വിമതബാധ സിപിഐ.(എം)യിൽ നിന്നും വിട്ടൊഴിയുന്നില്ല എന്നതിന്റെ സൂചനയാണ് കൃഷ്ണപ്പിള്ള ദിനത്തിൽ തെളിഞ്ഞത്. ഇനിയെന്ത് എന്ന ചോദ്യം സിപിഐ.(എം). കാസർഗോഡ് ജില്ലാ നേതൃത്വത്തിനു മുന്നിൽ അവശേഷിക്കുകയാണ്. ഔദ്യോഗിക നേതൃത്വത്തോട് അസംതൃപ്തിയുള്ളവരും സിപിഐ.യിൽ ചേരാൻ തയ്യാറല്ലാത്തവരുമാണ് കൃഷ്ണപിള്ള ദിനത്തിൽ പാർട്ടി കൊടിമരത്തിൽ പതാക ഉയർത്തിയത്. കുറ്റിക്കോൽ, കുളക്കര, അത്തിയടുക്കം, ഞെരു, നെല്ലിക്കാവ്, എന്നീ ബ്രാഞ്ചുകളിൽ പതാക ഉയർത്തിയ ശേഷം ചെറുപ്രകടനങ്ങളായി എത്തിയാണ് കൃഷ്ണപിള്ള ദിനം പതിവായി പാർട്ടി ആചരിക്കുന്നത്. എന്നാൽ കുറ്റിക്കോൽ ബ്രാഞ്ച് സെക്രട്ടറി അമ്പുവിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം പ്രവർത്തകരെത്തി മുതിർന്ന കമ്യൂണിസ്റ്റ് പ്രവർത്തകൻ ടി.പൊക്കൻ രാവിലെ ആറുമണിയോടെ തന്നെ പാർട്ടിയൊരുക്കിയ കൊടിമരത്തിൽ പതാക ഉയർത്തുകയായിരുന്നു. ലോക്കൽ ഭാരവാഹിയെ സാക്ഷിയാക്കി പതാക ഉയർത്തിയാണ് വിമതർ നേതൃത്വത്തെ തിരിച്ചടിച്ചത്.
മുൻ ബേഡകം ഏരിയാ സെക്രട്ടറി പി.ഗോപാലൻ മാസ്റ്റരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ സിപിഐ.യിൽ ചേർന്നിട്ടും സിപിഐ.(എം)യി ലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഇവിടെ ഇനി എങ്ങനെ ഇടപെടണമെന്ന ആശങ്കയിലാണ് ജില്ലാ നേതൃത്വം. മുതിർന്ന കമ്യൂണിസ്റ്റുകാരിൽ പ്രധാനപ്പെട്ടവർ ഏരിയാ കമ്മിറ്റിയുമായി പൊരുത്തപ്പെട്ടു പോകാൻ തയ്യാറുമല്ല. അവരെ ഒഴിവാക്കിയാൽ പ്രാദേശിക പിൻതുണയിലും വിള്ളലുണ്ടാക്കും. ഇതെല്ലാം എങ്ങനെ പരിഹരിക്കണമെന്ന പ്രതിസന്ധിയിലാണ് ജില്ലാ നേതൃത്വം.
വിമതശല്യം എന്ന തീരാബാധ ഗോപാലൻ മാസ്റ്ററുടെ പാർട്ടി മാറ്റത്തിലൂടെ ഒഴിവാകുമെന്നായിരുന്നു നേതൃത്വം കരുതിയത്. എന്നാൽ പാർട്ടിയിൽ തന്നെ നിന്ന് വിമത നീക്കം നടത്തുന്നവർ വെല്ലുവിളി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഗോപാലൻ മാസ്റ്ററേയും ഒപ്പമുള്ളവരേയും അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും അവർ അത് അംഗീകരിച്ചില്ല. ബേഡകം ഏരിയാ നേതൃത്വത്തിനെതിരെ ആരംഭിച്ച വിമതപ്രവർത്തനം ജില്ലയിലെ അസംതൃപ്തരെക്കൂടി സംഘടിപ്പിച്ച് ശക്തമാക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം. അതേസമയം സിപിഐ.യിൽ ചേർന്ന പി.ഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ നെല്ലിത്താവിൽ പതാക ഉയർത്തി സിപിഐ.കൃഷ്ണപിള്ള ദിനാചരണം കൊഴുപ്പിച്ചു.