ബെഡ്ഫോർഡ (ടെക്സസ്സ്): ബെഡ്ഫോർഡ് ബോസ്റ്റൺ ബിലഖഡിൽ താമസിക്കുന്ന തോമസ് ഡിമാസ് സാലിനാസിനെ (38) ഭാര്യയെ വധിക്കുന്നതിന് വാടക കൊലയാളിയെ ചുമതലപ്പെടുത്തിയ കുറ്റത്തിന് പൊലീസ് അസറ്റ് ചെയ്ത്.

ഭാര്യയുമായി താമസിക്കുന്ന വീട്ടിൽ നിന്നാണ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ടന്റൊ കൗണ്ടി ജയിലിലടച്ചത്. ഒക്ടോബർ 26 ന് അറസ്റ്റ് ചെയ്തു തോമസിനെ ഒക്ടോബർ 27 ന് കോടതിയിൽ ഹാജരാക്കി ജയിലിലടക്കുകയായിരുന്നു. വധശ്രമത്തിന് ഗൂഢാലോചന നടത്തി എന്നതാണ് ഇയ്യാൾക്കെതിരെ ചാർജ്ജ് ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടിതൽ വിവരങ്ങൾ ഇതുവരെ പൊലീസ് പുറത്ത് വിട്ടിട്ടില്ല.