കാഞ്ഞങ്ങാട് : പുഞ്ചാവി പിള്ളേരെപീടികയിൽ താമസക്കാരനായ അതിഞ്ഞാൽ സ്വദേശി ജാഫർകാഞ്ഞിരായിലിന്റെ വീടിന്റെ മുകളിലെ പാർശ്വത്തിലായാണ് വർഷങ്ങളായി സ്ഥിരമായി ട്ട്കാടുകളിലെ വൻ മരങ്ങളിൽ മാത്രം കാണപെടുന്ന പെരുംതേനീച്ചകൾ കൂട്കൂട്ടാനെത്തുന്നത് , ഇത് ആറാം തവണയാണ് തേനീച്ചകൾ ഒരേതാവളത്തിൽ കൂട് കൂട്ടാൻവിരുന്നെത്തുന്നത്.

വീട്ടുകാർക്കോ പരിസരവാസികൾക്കോ തേനീച്ചയെ കൊണ്ട് ഇത്വരെഏതൊരു ഉപദ്രവവും ഉണ്ടായിട്ടില്ല , തേനീച്ചയെ പിടിക്കാനോ തേൻ എടുക്കാനോഇത്വരെയും വീട്ടുകാരും ശ്രമിച്ചിട്ടില്ല. പെരുംതേനീച്ചകൾ കൂട്ടിൽ ശേഖരിച്ച്‌വെച്ച തേൻ മാസങ്ങൾക്ക് ശേഷം അത് തന്നെ കുടിച്ച് തീർത്ത് സ്വയം കൂട് വിട്ട്‌പോകാറാണ് പതിവ്.