കൊച്ചി: കശാപ്പ് നിയന്ത്രണ ഉത്തരവിന് സ്റ്റേ ഇല്ല. കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നും വിശദമായ വാദം കേൾക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരുടെ വാദങ്ങൾ മുഖവിലക്കെടുക്കുന്നു എന്ന് പറഞ്ഞ ഹൈക്കോടതി ഇടക്കാല ഉത്തരവില്ലെന്നും വ്യക്തമാക്കി. കേസ് അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും.

കോഴിക്കോട്ടെ ഇറച്ചി വ്യാപാരികളും ഹൈബി ഈഡൻ എംഎൽഎയും ഉൾപ്പെടെയാണ് ഹർജി സമർപ്പിച്ചത്. വിൽപനയും കശാപ്പും സംസ്ഥാന പരിധിയിൽ ഉൾപ്പെട്ടതാണെന്നും എന്തു ഭക്ഷണം കഴിക്കണമെന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കേന്ദ്രഉത്തരവ് എന്നുമാണ് ഹർജിക്കാരുടെ വാദം. സംസ്ഥാന സർക്കാരും ഹർജിയെ അനുകൂലിച്ചിരുന്നു.