- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുവും പന്നിയും കുറച്ചു മനുഷ്യരും
ഇന്ത്യയിൽ അടുത്ത കാലത്തായി അരങ്ങേറി കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ സാധാരണ ജനങ്ങളിൽ വളരെ ആശങ്ക ജനിപ്പിക്കുന്നവയാണ്. ഗോ മാസം കഴിച്ചു എന്നാരോപിച്ച് ഒരു വയോധികനെ അടിച്ചു കൊന്ന സംഭവം ജനങ്ങൾ വളരെ ഭീതിയോടെയാണ് നോക്കി കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മതേതരത്ത സ്വഭാവത്തിന് തീരാ കളങ്കമാണ് ഇതുപോലെയുള്ള സം
ഇന്ത്യയിൽ അടുത്ത കാലത്തായി അരങ്ങേറി കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ സാധാരണ ജനങ്ങളിൽ വളരെ ആശങ്ക ജനിപ്പിക്കുന്നവയാണ്. ഗോ മാസം കഴിച്ചു എന്നാരോപിച്ച് ഒരു വയോധികനെ അടിച്ചു കൊന്ന സംഭവം ജനങ്ങൾ വളരെ ഭീതിയോടെയാണ് നോക്കി കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മതേതരത്ത സ്വഭാവത്തിന് തീരാ കളങ്കമാണ് ഇതുപോലെയുള്ള സംഭവങ്ങൾ. കുറച്ചു വർഗ്ഗീയ വാദികൾ കാട്ടി കൂട്ടുന്ന പേകൂത്തുകൾ രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന ഹൈന്ദവർക്കം പേരു ദോഷം വരുത്തുന്നു.
എന്നാൽ ഇത്തരത്തിലുള്ള വർഗ്ഗീയ വെറികൂത്തുകൾ കാട്ടിയാൽ ഈ പാർട്ടിയെ അധികാരത്തിലേറ്റിയ ഹൈന്ദവർ തന്നെ ഇവരെ ദൂരത്തെറിയും എന്നതിന് സംശയം വേണ്ട. കാരണം മഹാ ഭൂരിപക്ഷം വരുന്ന ഹൈന്ദവ മനസ്സുകളിൽ വർഗ്ഗീയതയില്ല. വർഗ്ഗീയതയുണ്ടായിരുന്നുവെങ്കിൽ മറ്റൊരു മതവും ഇവിടെ വേരുറപ്പിക്കുകയില്ലായിരുന്നു. എന്നാൽ ചില സാഹചര്യങ്ങൾ അവരെ വർഗ്ഗീയ ചിന്താഗതിക്ക് പ്രേരിപ്പിച്ചു എന്നതാണ് സത്യം. വർഗ്ഗീയതയുണ്ടായിരുന്നുവെങ്കിൽ ബിജെപി എത്ര പണ്ടേ ഇവിടെ അധികാരം പിടിച്ചെടുത്തേനേ. എന്നാൽ ചില ഞാഞ്ഞാലുകൾ ഈ മഹത്തായ രാഷ്ട്രീയ പാർട്ടിയുടെ സൽപ്പേരിന് കളങ്കം ചാർത്തുവാൻ മുക്കിലും മൂലയിലുമിരുന്ന് വിഷം ചീറ്റി നാറ്റിക്കുകയാണ് ചെയ്യുന്നത്. എന്തായാലും ഇതു പോലുള്ള സംഭവങ്ങളും വിവാദ പ്രസ്താവനകളും ആവർത്തിച്ചാൽ ഹൈന്ദവർ തന്നെ ബിജെപിയെ പിഴുതെറിയും എന്നതിന് സംശയം വേണ്ട.
ഗോ മാംസം ആണ് ഇന്നത്തെ പ്രധാന ചിന്താ വിഷയം. ശ്രീരാമനും മറ്റും പൂർണ്ണ വെജിറ്റേറിയൻ ആയിരുന്നു എന്നതിന് തെളിവില്ല എന്നാൽ ശ്രീരാമൻ മാംസം ഭക്ഷിച്ചിരുന്നു എന്ന തരത്തിലുള്ള പരാമർശങ്ങളാണ് രാമായണത്തിൽ കാണുന്നത്. അതെന്തുമാകട്ടെ പശുവിനെ അമ്മയെ പോലെ കരുതണമെന്ന് മാത്രമമേ പുരാണത്തിൽ പറഞ്ഞിട്ടുള്ളൂ. അന്നത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കാലി വളർത്തൽ ആയിരുന്നു. അതുകൊണ്ട് പശുവിനെ കൊല്ലാതെ സംരക്ഷിക്കുവാൻ വേണ്ടി ഇങ്ങനെയൊരു നിർദ്ദേശം നൽകപെട്ടു എന്നതാണ് സത്യം.
ഗോ മാസം ഭക്ഷിച്ചു എന്നു പറഞ്ഞ് മനുഷ്യനെ അടിച്ചു കൊല്ലുന്നു! എന്നാൽ വടക്കേ ഇന്ത്യയിലും മറ്റും നൂറു കണക്കിന് പശുക്കൾ എല്ലും തോലുമായി പുല്ലും വെള്ളവും ഇല്ലാതെ അലഞ്ഞു തിരിയുന്ന കാഴ്ച കാണാം. വണ്ടിക്കാളകളോട് ചെയ്യുന്ന കൊടും ക്രൂരതകൾ ഇവർ കണ്ടില്ലെന്നു നടിക്കുന്നു. ആന്ധ്രായിൽ നിന്നും വരെ എരി വെയിലത്ത് നടത്തി കൊണ്ടു വരുന്ന ആ മിണ്ടാ പ്രാണികളുടെ വേദന അറിയുവാൻ കേരളത്തിൽ കാളവണ്ടി യുഗം കഴിഞ്ഞു എങ്കിലും ആ മിണ്ടാപ്രാണികളോട് ചെയ്തിരുന്ന കൊടും ക്രൂരതകൾ ഇന്നും ഈ ലേഖകന്റെ മനസ്സിൽ അലതല്ലുന്നു. കൂടുതൽ ഭാരം വലിക്കാൻ സാധിക്കാതെ വരുമ്പോൾ കാളവണ്ടിക്കാരൻ കാളയുടെ വാല് വളച്ചൊടിക്കുക തുടങ്ങിയുള്ള ക്രൂരതകൾ വാലിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് വാല് മുറിഞ്ഞു നിൽക്കുന്ന കാളകളെയും ഈ ലേഖകൻ സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് കണ്ടിട്ടുണ്ട്. കാളയുടെ തുടയിൽ ഇരുമ്പ് പഴുപ്പിച്ച് വയ്ക്കുക എന്ന് തുടങ്ങിയുള്ള ക്രൂരതകൾ ഇന്നു പോലും മറ്റ് സ്റ്റേറ്റുകളിൽ നടമാടുന്നു. കാളകളെയും കൊണ്ട് വന്ന ലോറി വഴിയിൽ കേടായപ്പോൾ അവ കിടന്നു പോകിതാരിക്കുവാൻ കണ്ണിൽ മുളകു പൊടി വിതറിയതും അവയുടെ കൂട്ട നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടിയതും പൊലീസിനെ വിളിച്ച് അവയുടെ കണ്ണുകൾ കഴുകിച്ചതുമായ സംഭവം കേരളത്തിൽ നടന്നത് ഈ അടുത്ത കാലത്താണ്. ഇനെയുള്ള ക്രൂരതകൾ കണ്ടില്ലെന്നു നടിച്ചിട്ട് ഗോ മാംസം ഭക്ഷിച്ച് എന്ന് പറഞ്ഞ് മനുഷ്യനെ അടിച്ചു കൊല്ലുന്നു.
എരുമേലി സെന്റ് തോമസ് ഹൈസ് സ്‌കൂളും പന്നിയിറച്ചിയും
ഒരു വർഷം മുൻപുണ്ടായ ഒരു സംഭവമണിത്. എരുമേലി സെന്റ് തോമസ് ഹൈസ് സ്‌കൂളിൽ ഒരു ബിൽഡിംഗിന്റെ പണി പൂർത്തിയായി. ഇതൊന്ന് ആഘോഷിക്കുവാൻ തീരുമിനിച്ചു. തൊഴിലാളികളും കോൺട്രാക്ടറും ചില അദ്ധ്യാപകരും കൂടി തീരുമാനിച്ചു പന്നിയിറച്ചിയും കപ്പപ്പുഴുക്കും സ്‌കൂൾ സമയം കഴിഞ്ഞു ഏകദേശം അഞ്ചു മണിയോടു കൂടി ''സദ്യ'' ആരംഭിച്ചു. ഈ സമയം എൻസിസി കുട്ടികൾ പരേഡ് കഴിഞ്ഞ് വീട്ടിൽ പോകുവാൻ തുടങ്ങുകയായിരുന്നു. സ്‌നേഹം മൂത്ത എൻസിസി അദ്ധ്യാപകൻ ആ ''വിശിഷ്ട ഭോജ്യം'' കുറിച്ച് എൻസിസി കുട്ടികൾക്കും നൽകി. മുസ്ലിം കുട്ടികൾ ഇത് ഭക്ഷിക്കരുതെന്നും പരഞ്ഞു. സ്‌നേഹ സമ്പന്നനായ അദ്ധ്യാപകൻ ചാരിതാർത്ഥ്യത്തോടെ വീട്ടിലും പോയി.
പിറ്റേന്ന് ഏകദേശം പതിനൊന്നു മണിയോടു കൂടി സ്‌കൂൾ പരിസരത്ത് ജനം തടിച്ചു കൂടി. സ്‌കൂളിൽ പന്നിയിറച്ചി വിളമ്പി എന്ന വാർത്ത കേട്ട് തൊടുപുഴ മൂവാറ്റുപുഴ എന്നീ വിദൂര ദേശങ്ങളിൽ നിന്നു പോലും മുസ്ലിംങ്ങൾ എത്തി. അദ്ധ്യാപകരെ കൊല്ലും, സ്‌കൂളിന് ബോംബ് വയ്ക്കും തുടങ്ങിയ ഭീഷണികളും ആയിരക്കണക്കിന് ജനങ്ങൾ ആക്രമത്തിലേക്ക് നീങ്ങുന്ന ഭയാനകമായ അവസ്ഥ സംജാതമായി. വിവിധ സ്ഥലങ്ങളിൽ നിന്നും വന്നെത്തിയ വൻ പൊലീസ് സന്നാഹം തന്ത്രപധാനമായ സ്ഥലങ്ങളിൽ നിലയുറപ്പിച്ചു. അവസാനം പുരോഹിതരുടെയും ബിഷപ്പിന്റെയും മറ്റും മദ്ധ്യസ്ഥതയിൽ പ്രശ്‌നം ഒതുക്കി തീർത്തു.
ഒരു നിസ്സാര പ്രശ്‌നത്തിന്റെ പേരിൽ ഉണ്ടായ ഭീതി ജനകമായ അന്തരീക്ഷം! സാക്ഷര നാടായ കേരളത്തിലെ സ്ഥിതി ഇതെങ്കിൽ മറ്റു സ്റ്റേറ്റുകളിലെ കാര്യം പറയണമോ? കൂട്ടത്തിനിടയിലുണ്ടായിരുന്നു എന്നതാണ് വിചിത്രം.
എസ്എഫ്‌ഐ പ്രവർത്തകർ ബീഫ് ഫെസ്റ്റിവെൽ ആഘോഷിക്കുന്നുണ്ടല്ലോ. ഹൈന്ദവ മാനേജ്‌മെന്റുകൾ നടത്തുന്ന കോളേജുകളിലും മാത്രമല്ല അവരുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പരിസരത്തുവരെ ബീഫ് ഫെസ്റ്റ്‌വെൽ ആഘോഷിച്ചു. എന്നാൽ ഈ ലേഖകൻ വെല്ലുവിളിച്ചു ചോദിക്കുന്നു ഒരു ചോദ്യം.
ഏതെങ്കിലും എംഇഎസ് കോളേജിൽ ഒരു പോർക്ക് ഫെസ്റ്റിവെൽ നടത്തുവാൻ ഈ എസ്എഫ്‌ഐകാർക്ക് ധൈര്യമുണ്ടോ? അങ്ങനെയൊന്നു ചിന്തിക്കുവാൻ പോലും ഇവർക്ക് ധൈര്യമുണ്ടോ? ഇപ്പോൾ ചിന്തിച്ചു പോകുന്നു ഈ മൃഗങ്ങളുടെ എങ്കിലും ബോധം ഈ മനുഷ്യർക്കുണ്ടായിരുന്നുവെങ്കിൽ എന്ന്.