- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് കഴിക്കണമെങ്കിൽ ലൈസൻസ് എടുക്കണമെന്ന് ഹരിയാന സർക്കാർ! മദ്യത്തിന് പോലും ലൈസൻസ് വേണ്ടാത്ത സായിപ്പന്മാർ ബ്രേക്കിങ് ന്യൂസ് ആക്കി ആഘോഷിക്കുന്ന ഒരു ഇന്ത്യൻ നിയമം
ന്യൂഡൽഹി: ബീഫിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുന്ന രാജ്യമെന്ന വിധത്തിലാണ് ലോകരാഷ്ട്രങ്ങൾ അടുത്തിടെ ഇന്ത്യയെ നോക്കിക്കാണുന്നത്. ഈ ചീത്തപ്പേര് ഒഴിവാക്കാൻ വേണ്ടി ശ്രമിച്ചുവരുമ്പോഴും മറ്റൊരു വിവാദം ഉണ്ടാകുന്നത് പതിവാണ്. ഇത്തവണ ബീഫ് കഴിക്കാൻ ലൈസൻസ് എടുക്കണമെന്ന ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്. ഹരിയാ

ന്യൂഡൽഹി: ബീഫിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുന്ന രാജ്യമെന്ന വിധത്തിലാണ് ലോകരാഷ്ട്രങ്ങൾ അടുത്തിടെ ഇന്ത്യയെ നോക്കിക്കാണുന്നത്. ഈ ചീത്തപ്പേര് ഒഴിവാക്കാൻ വേണ്ടി ശ്രമിച്ചുവരുമ്പോഴും മറ്റൊരു വിവാദം ഉണ്ടാകുന്നത് പതിവാണ്. ഇത്തവണ ബീഫ് കഴിക്കാൻ ലൈസൻസ് എടുക്കണമെന്ന ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്.
ഹരിയാനയിലെ ബീഫ് നിരോധനത്തിൽ വിദേശികൾക്ക് മാത്രമായി ഇളവ് നൽകാൻ ആലോചിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു നടപടി ആലോചിക്കുന്നത്. എന്തായാലും സംഭവം വിവാദമായതോടെ ലോക മാദ്ധ്യമങ്ങളിൽ അടക്കം വാർത്തയായി. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. സംസ്ഥാനത്ത് താമസിക്കുന്ന വിദേശികൾക്ക് മാത്രമായി പ്രത്യേക ലൈസൻസ് ഏർപ്പെടുത്തി ബീഫ് കഴിക്കാൻ അനുമതി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ബീഫ് നിരോധനത്തിൽ വിദേശികൾക്ക് ഇളവ് നൽകുന്നതിനോട് എതിർപ്പില്ലെന്ന് ഖട്ടാർ വ്യക്തമാക്കി. വിദേശികൾക്ക് പ്രത്യേക ലൈസൻസ് എടുത്ത ശേഷം യഥേഷ്ടം ബീഫ് കഴിക്കാം.
എന്നാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് ബീഫ് കഴിക്കുന്നതിൽ ഇളവുണ്ടാകില്ല. ഹരിയാനയുടെ സംസ്‌കാരവും പാരമ്പര്യവും നിലനിർത്തുന്നതിനാണ് സംസ്ഥാനത്ത് ബീഫ് നിരോധനം ഏർപ്പെടുത്തിയത്. വിദേശികൾക്കും അവരുടെ സംസ്‌കാരത്തിന് അനുയോജ്യമായ ഭക്ഷണശൈലിയുണ്ട്. അതുകൊണ്ടു തന്നെ വിദേശികളുടെ ഭക്ഷണ ശീലത്തിൽ ഇടപെടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാർച്ചിലാണ് ഹരിയാന സർക്കാർ ബീഫ് നിരോധിച്ചുകൊണ്ടുള്ള ബിൽ പാസാക്കിയത്. കഴിഞ്ഞ നവംബറിൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നേരത്തെ ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മുസ്ലീങ്ങൾ ബീഫ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഖട്ടാർ പ്രസ്താവിച്ചത് വൻ വിവാദമായിരുന്നു.

