ബീഫ് അച്ചാർ ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:-

ബീഫ് - 1 കിലോ (ചെറുതായി നുറുക്കിയത്)
കുരുമുളക് - 1 ടേ.സ്പൂൺ
ഇഞ്ചി - 1 ടേ.സ്പൂൺ (അരച്ചത്)
വെളുത്തുള്ളി - 1 ടേ.സ്പൂൺ (അരച്ചത്)
ഉപ്പ് ആവശ്യത്തിന്
കരിവേപ്പില - 2 കതിർപ്പ്
വിന്നാഗിരി - 2 ടേ.സ്പൂൺ
ഇത്രയും സാധങ്ങൾ നന്നായി ചെറുതായി മുറിച്ച് ബീഫിൽ തിരുമിപ്പിടിപ്പിക്കുക. 2 മണിക്കുറേങ്കിലും മൂടിവെക്കുക.

ഇഞ്ചി 1 ടേ.സ്പൂൺ
വെളുത്തുള്ളി 2 ടേ.സ്പൂൺ
കുരു മുളക് : 1 ടേ.സ്പൂൺ
പച്ചമുളക് : 5 എണ്ണം
ഗരം മസാല 2 ടീസ്പൂൺ
മുളക് പൊടി 2 ടേ.സ്പൂൺ
മഞ്ഞൾപ്പൊടി 1 ടീ.സ്പൂൺ
ഉലുവപ്പൊടി 1/4 ടീ.സ്പൂൺ
കടുക് 1 ടീ.സ്പൂൺ
കറിവേപ്പില 2 കതിർപ്പ്
വിനാഗിരി 4 ടേ.സ്പൂൺ
നല്ലെണ്ണ – 3 ടേ.സ്പൂൺ
ഉപ്പു ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

20-30 മിനുട്ട് മസാലകൾ പുരട്ടിവച്ച ബീഫ് കുക്കറിൽ ചെറുതീയിൽ വച്ച്, വെള്ളം ഇറങ്ങാൻ അനുവദിക്കുക. 5 മിനിട്ടിനു ശേഷം ആവശ്യമെങ്കിൽ, ½ കപ്പ് ചൂടുവെള്ളം ചേത്ത് വേവിക്കുക. കുക്കറിൽ നിന്നും വെള്ളം ഊറ്റി ബീഫ് മാറ്റി വെക്കുക. ഊറ്റി വച്ചിരിക്കുന്ന വെള്ളം സൂക്ഷിച്ചു വെക്കുക. അൽപ്പം എണ്ണ ഒഴിച്ച് ബീഫ് ഇടത്തരം ആയി ഫ്രൈ ചെയ്തു മാറ്റിവെക്കുക. അധികം മൂത്തുപോകരുത്.

ഒരു ഫ്രയിങ് പാനിൽ 3 സ്പൂൺ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിമ്പോൾ, 2 നുള്ള് ഉലുവ കൂടി ഇട്ട് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ കൊത്തി അരിഞ്ഞത്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് മുളക് പൊടി, കുരുമുളക്, ഉലുവ, മസാല, വിന്നാഗിരി എന്നിവ ബീഫ് വെന്ത 2 സ്പൂൺ വെള്ളത്തിൽ കുഴച്ച് വഴറ്റാനുള്ള ഫ്രൈയിപാനിൽ ചേർത്ത് വഴറ്റുക. എണ്ണ തെളിഞ്ഞ് പച്ചമണം മാറിവരുന്നതുവരെ വഴറ്റുക. ഇതിലേക്ക്, മാറ്റിവച്ചിരിക്കുന്ന ബീഫ് വെന്ത വെള്ളവും ചേർത്ത് വീണ്ടും തിളപ്പിക്കുക. ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി ഇളക്കിച്ചേർക്കുക. ഇവിടെ ആവശ്യമെങ്കിൽ അൽപ്പം കുരുമുളക്, ഉപ്പ്, വിന്നാഗിരി എന്നിവ ആവശ്യാനുസരണം കൂടുതൽ ചേർത്ത്, രുചി പാകമാക്കാവുന്നതാണ്. തണുത്തതിനു ശേഷം കുപ്പികളിലാക്കി ഫിഡ്ജിൽ സൂക്ഷിക്കുക.

കുറിപ്പ്: ബീഫ് വാങ്ങുമ്പോൾ നാരില്ലാത്ത ബീഫ് ചോദിച്ച് വാങ്ങുക. എത്രയും ചെറുതാക്കി വേണം അച്ചാറിനായി മുറിക്കാൻ. വിന്നാഗിരിയും, നല്ലെണ്ണയും, തരുതരുപ്പായി പൊടിച്ച കുരുമുളകും ഉലുവയും ആണ് ബീഫ് അച്ചാറിന്റെ രുചി കൂട്ടുന്നത്. ഈവക രുചികൾ ശരിയായ അനുപാതത്തിൽ ചേർത്തുണ്ടാക്കുക.