ബീഫ് തയ്യാറക്കുന്നത്

ബീഫ് ½ കിലോ കഷണമായിത്തന്നെ വച്ച്, ചവ്വും എല്ലാം മുറിച്ചു മാറ്റി, കഴുകി വെള്ളം പിഴിഞ്ഞു കളയുക.

അരപ്പ്

കുരുമുളക്-1 ടേ.സ്പൂൺ
ഇഞ്ചി 1 ടേ. സ്പൂൺ
വിന്നാഗിരി 2 ടേ. സ്പൂൺ
ഉപ്പ്- പാകത്തിന്
ഉലുവ- 1ടീ.സ്പൂൺ
വെളുത്തുല്ലി - 2 ടേ. സ്പൂൺ
കറുവാപ്പട്ട്- 1 കഷണം
തക്കോലം/സ്റ്റാർ അനീസ്- 1

പാചകം ചെയ്യുന്ന രീതി:-

ചേരുവകകൾ ഒരുമിച്ചു ചേർത്ത് അരച്ച് ബീഫിൽ പുരട്ടി 4 മണിക്കൂർ വെക്കുക. ശേഷം ഏറ്റവും കുറഞ്ഞതീയിൽ പ്രഷകുക്കറിൽ തുറന്നു വെക്കുക, ബീഫിൽ നിന്നുള്ള വെള്ളം ഇറങ്ങാൻ തുടങ്ങുമ്പോൾ, അടച്ചു വച്ച് വീണ്ടും ചെറിയ തീയിൽ വേവിക്കുക. 1 ,2 വിസിൽ കഴിഞ്ഞാൽ തുറന്ന് ഒന്നു തിരിച്ചിട്ട് വീണ്ടും വേവിക്കുക. 1.2 വിസിലിനു ശേഷം തീ കെടുത്തി ഇടുക. നന്നായി തണുത്തുകഴിഞ്ഞ് തുറക്കുക. തുറന്നതിനു ശേഷം, ചതുര നേർത്ത കഷണങ്ങളായി മുറിച്ചെടുക്കുക. അല്പം സവാളക്കൊപ്പം ഒന്നുകൂടി ഉലർത്തിയെടുക്കാം. അല്ലെങ്കിൽ പുഴുങ്ങിയപച്ചക്കറി, മാഷ്ഡ് ഉരുളക്കിഴങ്ങ്, ബ്രേഡ് എന്നിവക്കൊപ്പം കഴിക്കാം.

കുറിപ്പ്- മാടുകളുടെ ഇറച്ചിയെയാണ് മാട്ടിറച്ചി അഥവാ ബീഫ് എന്ന് പറയുന്നത്. പശു, കാള, എരുമ, പോത്ത് എന്നിവയാണ് മാടുകൾ. പരന്ന പരുവത്തിൽ പശു ഇറച്ചി കനംകുറച്ച്, മുറിച്ചെടുക്കുന്നതാണ് സ്റ്റേക്ക്. അത് സാധാരണയായി പാൻ ഗ്രിൽ ചെയ്യുകയോ ഒവെൻ ഗ്രിൽ ചെയ്യുകയോ ആണ് പതിവ്. മുറിക്കാതെ, ഒരു കഷണമായിത്തന്നെയാണ് വിളംബുന്നത്. സാധാരണയായി, ഇംഗ്ലീഷുകാരുടെ ഭക്ഷണം എന്നു വിശേഷിപ്പിക്കാറുള്ള ഇതിന്റെ കൂടെ പുഴുങ്ങിയ പച്ചക്കറികളും, ഉരുളക്കിഴങ്ങും റൊട്ടിയും ആണ് വിളംബാറുള്ളത്. കുരുമുളകും വെളുത്തുള്ളിയും ഇഞ്ചി ഉലുവ വിന്നാഗിരി നമ്മുടെ രുചിയും ചേരുവകളും ചേർത്തുണ്ടാക്കിയ ഈ രീതി, മലയാളി ബീഫ് റോസ്റ്റ്.