മാടുകളുടെ ഇറച്ചിയെയാണ് മാട്ടിറച്ചി അഥവാ ബീഫ് എന്ന് പറയുന്നത്. പശു, കാള, എരുമ, പോത്ത് എന്നിവയാണ് മാടുകൾ. പരന്ന പരുവത്തിൽ പശു ഇറച്ചി കനംകുറച്ച്, മുറിച്ചെടുക്കുന്നതാണ് സ്റ്റേക്ക്. അത് സാധാരണയായി പാൻ ഗ്രിൽ ചെയ്യുകയോ ഒവെൻ ഗ്രിൽ ചെയ്യുകയോ ആണ് പതിവ്. മുറിക്കാതെ, ഒരു കഷണമായിത്തന്നെയാണ് വിളമ്പുന്നത്. സാധാരണയായി, ഇംഗ്ലീഷുകാരുടെ ഭക്ഷണം എന്നു വിശേഷിപ്പിക്കാറുള്ള ഇതിന്റെ കൂടെ പുഴുങ്ങിയ പച്ചക്കറികളും, ഉരുളക്കിഴങ്ങും റൊട്ടിയും ആണ് വിളമ്പാറുള്ളത്.

ബീഫ് തയ്യാറക്കുന്നത് :- 6 മുതൽ 12 ഔൺസ് ഉള്ള കഷണങ്ങൾ ഒരു കട്ടിങ് ബോർഡിൽ വച്ച്, കനം ഉള്ള ഒരു പിച്ചാത്തികൊണ്ട് ഒന്നുകൂടി അടിച്ചു പരത്തുന്നു. കൂടെ ഉപ്പും കുരുമുളകും വിതറുക.

1. കടുകരച്ചത് (മസ്റ്റാർഡ് സോസ്) 1 ടീ.സ്പൂൺ
2. റ്റുമാറ്റൊ സോസ് – 1 ടേ. സ്പൂൺ
3. സോയസോസ് – 2 ടേ. സ്പൂൺ
4. ഗ്രീൻ ചില്ലി സോസ് 1 ടീ.സ്പൂൺ
5. വെളുത്തുല്ലി ചതച്ചത് 2 ടേ. സ്പൂൺ
അഞ്ചു സാധനങ്ങൾ ഒരുമിച്ചു ചേർത്ത് ബീഫിൽ പുരട്ടി 4 മണിക്കൂർ വെക്കുക.
പച്ചക്കറികൾ
1. കാരറ്റ് 1
2. ബീൻസ് – 10
3. ക്യാബേജ് 5 ഇല
4. കോളിഫ്‌ലവർ 5 പൂവ്
5. ബ്രോക്കോളീ 5 പൂവ്
ഇവയെല്ലാം വലിയ കഷണങ്ങളായി മുറിച്ച്, അല്പം ഉപ്പും, കുരുമുളകുപൊടി, പഞ്ചസാര ഇവ തൂകി ആവിയിൽ വേകാൻ വെക്കുക.

3 ഉരുളക്കിഴങ്ങ് പ്രഷർകുക്കറിൽ വേവിച്ച് ഉടയ്ക്കുക. ½ ഗ്ലാസ്സ് പാലിൽ 2 ടേ.സ്പൂൺ ബട്ടറും ഉപ്പും ചേർത്ത് തിളപ്പിച്ച്, അല്ലെങ്കിൽ മൈക്രോവേവ് ചെയ്ത് , ഉടച്ച് ഉരുളക്കിഴങ്ങിന്റെ കൂടെ ഉടച്ചു ചേർക്കുക.

നീളമുള്ള റൊട്ടി കനംകുറച്ച് കുറുകെ കീറി അതിൽ ബട്ടർ തേച്ച്, കൂടെ അൽപ്പം വെളുത്തുള്ളി അരച്ചതും ഉപ്പും ചേർത്ത് ഗ്രിൽ ചെയ്‌തെടുക്കുക. അല്ലെങ്കിൽ ചപ്പാത്തിക്കല്ലിൽ മൊരിച്ചെടുക്കുക.


ബീഫ് ഗ്രിൽ ചെയ്യാൻ:-
ഗ്രിൽ ചെയ്യാനുള്ള സോസിൽ മുക്കിവച്ചിരിക്കുന്ന ബീഫ് പാനിൽ ഗ്രിൽ ചെയ്തും വേവിക്കാം, പ്രഷർകുക്കറിലും വേവിക്കാം.

സോസ്:- ബീഫ് വേവിച്ച ബാക്കി വരുന്ന സോസ് മാറ്റിവെക്കുക, വിളമ്പാൻ നേരത്ത്, പ്ലേറ്റിൽ എല്ലാം നിരത്തിയതിനു ശേഷം ബീഫിന്റെ മുകളിലായി മാത്രം ഒഴിച്ചു വിളംബണം. നല്ല ചൂട് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക.

കുറിപ്പ്:-
ബീഫിന്റെ കൂടെയുള്ള ഉരുളക്കിഴങ്ങിനും പച്ചക്കറിക്കും, റൊട്ടിക്കും, എല്ലാം നല്ല ചൂട് ഉണ്ടായിരിക്കണം.