- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് സ്റ്റ്യൂ
ചേരുവകൾ:- ബീഫ് - 10 കഷണം (ഇടത്തരം)കുരുമുളക് - 1 ടേ.സ്പൂൺവെളുത്തുള്ളി - 10 അല്ലിവിന്നാഗിരി - 3 ടേ.സ്പൂൺഉപ്പ് - പാകത്തിന്കോൺഫ്ലവർ - 2 ടീ.സ്പൂൺഉരുളക്കിഴങ്ങ് - 1സവാള - 2 എണ്ണം പാകംചെയ്യുന്ന വിധം: - കുരുമുളകും, വെളുത്തുള്ളിയും ഉപ്പും വിന്നാഗിരിയും ചേർത്ത് അരച്ച് ബീഫിൽ തേച്ചു പുരട്ടി 2 മണിക്കൂർ വെക്കുക. സവാളയും ഉരുളക്കിഴങ്ങും (വളരെ ചെറുതാണെങ്കിൽ മുഴുവനോടെ, ഉപയോഗിക്കാം) അല്ലെങ്കിൽ വലിയ കഷണങ്ങളായി മുറിച്ചു വെക്കുക. കുരുമുളകും വെളുത്തുള്ളിയും പുരട്ടി വച്ചിരിക്കുന്ന ബീഫ് അല്പം എണ്ണയിൽ വറുക്കുക. ബ്രൗൺ നിറം ആകുമ്പോൾ അതിലേക്ക് 1 ½ കപ്പ് ചൂടുവെള്ളം ഒഴിച്ച് വേവിക്കുക. കൂടെ സവാളയും ഉരുളക്കിഴങ്ങും ഇട്ട് ഇളക്കി അടച്ച് വേവിക്കുക. ഇടക്ക് ബീഫ് വെന്തോ എന്നു നോക്കുക. വെന്തുകഴിഞ്ഞ് അതിലേക്ക് 2 ടീസ്പൂൺ കോൺഫ്‌ലവർ കലക്കി ഒഴിക്കുക. ചാറ് ആവശ്യമെങ്കിൽ അല്പം കൂടി ചൂടുവെള്ളം ചേർക്കാം. കുറിപ്പ്:- ബീഫ് സ്റ്റ്യൂവിനൊപ്പം സാധാരണയായി ബ്രെഡ് ആണ് കഴിക്കാറ്. കുരുമുളകും വെളുത്തുള്ളിയും മാത്രം പുരട്ടിയാണ് പാകം ചെയ്യാറ്. പച്ചക്ക
ചേരുവകൾ:-
ബീഫ് - 10 കഷണം (ഇടത്തരം)
കുരുമുളക് - 1 ടേ.സ്പൂൺ
വെളുത്തുള്ളി - 10 അല്ലി
വിന്നാഗിരി - 3 ടേ.സ്പൂൺ
ഉപ്പ് - പാകത്തിന്
കോൺഫ്‌ലവർ - 2 ടീ.സ്പൂൺ
ഉരുളക്കിഴങ്ങ് - 1
സവാള - 2 എണ്ണം
പാകംചെയ്യുന്ന വിധം: -
കുരുമുളകും, വെളുത്തുള്ളിയും ഉപ്പും വിന്നാഗിരിയും ചേർത്ത് അരച്ച് ബീഫിൽ തേച്ചു പുരട്ടി 2 മണിക്കൂർ വെക്കുക. സവാളയും ഉരുളക്കിഴങ്ങും (വളരെ ചെറുതാണെങ്കിൽ മുഴുവനോടെ, ഉപയോഗിക്കാം) അല്ലെങ്കിൽ വലിയ കഷണങ്ങളായി മുറിച്ചു വെക്കുക. കുരുമുളകും വെളുത്തുള്ളിയും പുരട്ടി വച്ചിരിക്കുന്ന ബീഫ് അല്പം എണ്ണയിൽ വറുക്കുക. ബ്രൗൺ നിറം ആകുമ്പോൾ അതിലേക്ക് 1 ½ കപ്പ് ചൂടുവെള്ളം ഒഴിച്ച് വേവിക്കുക. കൂടെ സവാളയും ഉരുളക്കിഴങ്ങും ഇട്ട് ഇളക്കി അടച്ച് വേവിക്കുക. ഇടക്ക് ബീഫ് വെന്തോ എന്നു നോക്കുക. വെന്തുകഴിഞ്ഞ് അതിലേക്ക് 2 ടീസ്പൂൺ കോൺഫ്‌ലവർ കലക്കി ഒഴിക്കുക. ചാറ് ആവശ്യമെങ്കിൽ അല്പം കൂടി ചൂടുവെള്ളം ചേർക്കാം.
കുറിപ്പ്:- ബീഫ് സ്റ്റ്യൂവിനൊപ്പം സാധാരണയായി ബ്രെഡ് ആണ് കഴിക്കാറ്. കുരുമുളകും വെളുത്തുള്ളിയും മാത്രം പുരട്ടിയാണ് പാകം ചെയ്യാറ്. പച്ചക്കറിയായി, നമ്മുടെ ഇഷ്ടത്തിനു ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ് എന്നിവയും ഉപയോഗിക്കാം.