- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിനെതിരെ സാക്ഷി പറഞ്ഞപ്പോൾ ജീവൻ അപകടത്തിലായി; കുമ്മനവും രാജഗോപാലും നേരിട്ടെത്തി പാർട്ടി മെമ്പർഷിപ്പ് നൽകി; ന്യൂനപക്ഷ മോർച്ചയുടെ ചുമതലക്കാരിയായി പാർട്ടിയെ ശക്തമായി പ്രതിരോധിച്ച് സൈബർ ലോകത്ത് നിറഞ്ഞപ്പോഴും 'മേത്തച്ചി'എന്നും 'തീവ്രവാദി'യെന്നും വിളിച്ച് അധിക്ഷേപിച്ച് ബിജെപിക്കാർ; സൈബർ ആക്രമണം ശക്തമായത് ബലിദാനികളെ കുറിച്ച് പോസ്റ്റിട്ടതോടെ: ബിജെപിക്കാരിയായ മുസ്ലിം യുവതി ബീഗം ആശ ഷെറിന്റെ കയ്പ്പേറിയ രാഷ്ട്രീയ അനുഭവം ഇങ്ങനെ
തിരുവനന്തപുരം: ഫേസ്‌ബുക്ക് പോസ്റ്റിൽ ബലിദാനികളെ കുറിച്ചും മെഡിക്കൽ കോഴ വിവാദത്തെക്കുറിച്ചും പരാമർശിച്ച ന്യൂനപക്ഷമോർച്ച നേതാവിന് സോഷ്യൽ മീഡിയയിൽ അണികളുടെ തെറിയഭിഷേകം. സിപിഎമ്മിനെതിരെ സാക്ഷി പറഞ്ഞതിനെ തുടർന്ന് ജീവന് ഭീഷണി നേരിട്ട് മുസ്ലിം യുവതിയെ സാക്ഷാൽ കുമ്മനം രാജശേഖരനും ഒ രാജഗോപാലും നേരിട്ട് പാർട്ടിയിലെത്തിച്ചിട്ടും നിലപാടുകൾ ചോദ്യം ചെയ്യപ്പെട്ട ബീഗം ആശ ഷെറിൻ ഇപ്പോൾ താൻ പാർട്ടിയുടെ ഉള്ളിലാണോ പുറത്താണോ എന്ന് പോലും അറിയാത്ത അവസ്ഥയിലാണ്. തന്നെ പാർട്ടി കമ്മിറ്റികൾ പോലും അറിയിക്കാതെയാണ് ഇപ്പോൾ ഒരു വിഭാഗത്തിന്റെ നീക്കമെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഡിവൈഎഫ്ഐ പ്രവർത്തകർ ഒരാളെ വെട്ടിപരിക്കേൽപ്പിക്കുന്നത് മൊബൈലിൽ പകർത്തി പൊലീസിന് നൽകിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് സിപിഎം പ്രവർത്തകർ ആശാ ഷെറിനെ നിരന്തരം അക്രമിക്കുകയും ഭയപ്പെടുത്തുകയും വീടും വാഹനവും അടിച്ച് തകർക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരുട വസ്ത്രം ഉൾപ്പടെ വലിച്ച് കീറി അക്രമിക്കുകയും ചെയ്തിരുന്നു. ഈ
തിരുവനന്തപുരം: ഫേസ്‌ബുക്ക് പോസ്റ്റിൽ ബലിദാനികളെ കുറിച്ചും മെഡിക്കൽ കോഴ വിവാദത്തെക്കുറിച്ചും പരാമർശിച്ച ന്യൂനപക്ഷമോർച്ച നേതാവിന് സോഷ്യൽ മീഡിയയിൽ അണികളുടെ തെറിയഭിഷേകം. സിപിഎമ്മിനെതിരെ സാക്ഷി പറഞ്ഞതിനെ തുടർന്ന് ജീവന് ഭീഷണി നേരിട്ട് മുസ്ലിം യുവതിയെ സാക്ഷാൽ കുമ്മനം രാജശേഖരനും ഒ രാജഗോപാലും നേരിട്ട് പാർട്ടിയിലെത്തിച്ചിട്ടും നിലപാടുകൾ ചോദ്യം ചെയ്യപ്പെട്ട ബീഗം ആശ ഷെറിൻ ഇപ്പോൾ താൻ പാർട്ടിയുടെ ഉള്ളിലാണോ പുറത്താണോ എന്ന് പോലും അറിയാത്ത അവസ്ഥയിലാണ്. തന്നെ പാർട്ടി കമ്മിറ്റികൾ പോലും അറിയിക്കാതെയാണ് ഇപ്പോൾ ഒരു വിഭാഗത്തിന്റെ നീക്കമെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് ഡിവൈഎഫ്ഐ പ്രവർത്തകർ ഒരാളെ വെട്ടിപരിക്കേൽപ്പിക്കുന്നത് മൊബൈലിൽ പകർത്തി പൊലീസിന് നൽകിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് സിപിഎം പ്രവർത്തകർ ആശാ ഷെറിനെ നിരന്തരം അക്രമിക്കുകയും ഭയപ്പെടുത്തുകയും വീടും വാഹനവും അടിച്ച് തകർക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരുട വസ്ത്രം ഉൾപ്പടെ വലിച്ച് കീറി അക്രമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി നേതാക്കൾ ഇവരെ സന്ദർശിക്കുന്നത്.മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരനും ഒ രാജഗോപാലും ദേശീയ. സെക്രട്ടറിയു ഉൾപ്പടെ ഇവരുടെ വീട്ടിൽ സ്ഥിരം സന്ദർശിക്കുകയും പിന്നീട് ഇവരെ ഔദ്യോഗികമായി പാർട്ടിയിലെ അംഗമായി തെരഞ്ഞെടുക്കുകയും ചെയ്തു.
പാർട്ടി അംഗത്വം നൽകിയ ശേഷം ബിജെപിയുടെ സംസ്ഥാനത്തെ ആദ്യ എംഎൽഎയുടെ മണ്ഡലമായ നേമത്ത് തന്നെ മണ്ഡലത്തിലെ ന്യൂനപക്ഷ മോർച്ചയുടെ ചുമതലയും നൽകി. ബീഗം ആശ ഷെറിൻ എന്ന പേരിൽ ഇവർ ഒരു ഫേസ്‌ബുക്ക് പേജ് തുടങ്ങിയതിന് പിന്നാലെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. ഫേസ്‌ബുക്ക് പേജിൽ അവർ ഇടുന്ന പോസ്റ്റുകൾക്ക് വർഷങ്ങളായി പാർട്ടിയിൽ നിൽക്കുന്ന നേതാക്കൾക്ക് ലഭിക്കുന്നതിലും സ്വീകാര്യത ലഭിച്ചതോടെ ഒരു വിഭാഗം അവർക്കെതിരെ രംഗത്ത് വന്ന് തുടങ്ങുകയും ചെയ്തു.
പുറമെ നിന്ന് കാണും പോലെ മനോഹരമല്ല സംസ്ഥാനത്ത് ബിജെപിക്ക് ഉള്ളിലെ അവസ്ഥയെന്നാണ് അവർ മറുനാടനോട് പറഞ്ഞത്. മേത്തച്ചി എന്നുവിളിച്ചും തീവ്രവാദിയാണെന്ന് ആരോപിച്ചുമാണ് ഫേസ്‌ബുക്കിൽ വ്യാജ പ്രചരണങ്ങളും അത്പോലെ വംശീയമായുള്ള അധിക്ഷേപവും തുടരുന്നത്. കണ്ണൂരിലെ യുവമോർച്ച നേതാവ് ലസിത പാലക്കലും മറ്റ് ചിലരും ചേർന്നാണ് തനിക്കെതിരെ സംഘടിത നീക്കം നടത്തിയതെന്നും അവർ ആരോപിക്കുന്നു. ബിജെപിയിൽ ചേർക്കണേ എന്ന് ആവശ്യപ്പെട്ട് അങ്ങോട്ട് പോയിട്ടില്ല, സംസ്ഥാന ദേശീയ നേതാക്കൾ തന്നെയാണ് ഇങ്ങോട്ട് വന്ന് നിർബന്ധിച്ച് പാർട്ടിയിൽ ചേർത്ത്ത്.
ആദ്യ ഘട്ടത്തിൽ വലിയ പിന്തുണ തന്നവർ പിന്നീട് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പിന്തുണ കണ്ടാണ് എതിരെ വന്നത്. ഇത് സംബന്ധിച്ച് ജില്ലാ നേതൃത്വത്തിന് പരാതി നൽകിയതുമാണ്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് പല തവണ പല നേതാക്കളെ വിളിച്ചും നേരിട്ടും പരാതിയും മറ്റും പറഞ്ഞെങ്കിലും മറുപടിയുണ്ടായില്ല. ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് സുരേഷിനോട് പരാതി പറഞ്ഞ ശേഷം തന്നെ പുറത്താക്കാനാണോ ഈ നീക്കം എന്ന് ചോദിച്ചപ്പോൾ നൽകിയ മറുപടി അയ്യോ അങ്ങനെ പുറത്താക്കാനൊന്നും ആരും ഉദ്ദേശിക്കുന്നില്ലെന്നും പാർട്ടിയിൽ നിന്നും ഒരാളെ പുറത്താക്കാൻ അമിത്ഷാ ജിക്ക് മാത്രമേ കഴിയുകയുള്ളുവെന്നുമായിരുന്നു മറുപടിയെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
പിന്നീട് പല തവണ ഫോൺ വിളിച്ച് കാര്യം തിരക്കിയെങ്കിലും ജില്ലാ അദ്ധ്യക്ഷൻ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും അവർ പറയുന്നു.പല നമ്പറുകളിൽ നിന്നായി തന്നെ ഫോണിൽ വിളിച്ച് വൃത്തികേടുകളും കേട്ടാലറയ്ക്കുന്ന തെറിയും പറയുകയാണ് ഇപ്പോൾ സൈബർ സംഘികളെന്നും അവർ ആരോപിക്കുന്നു.യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി ലസിത പാലയ്ക്കലിന്റെ നേതൃത്വത്തിലാണ് സൈബർ ആക്രമണം എന്നാണ് ആരോപണം. പല തരത്തിലുള്ള ഭീഷണി സന്ദേശങ്ങളും ലഭിച്ചിരുന്നതായി ഇവർ തന്നെ ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നുണ്ടായിരുന്നു. എന്നാൽ വന്ന കോളുകളിൽ ഒരു നമ്പർ ട്രൂകോളറിൽ സെർച്ച് ചെയ്തപ്പോൾ ലസിത പാലയ്ക്കലിന്റെ പേരാണ് ലഭിച്ചത്. ഈ സ്‌ക്രീൻഷോട്ട് ഉൾപ്പെടെയുള്ള പോസ്റ്റും ഫേസ്‌ബുക്കിൽ ഇട്ടിരുന്നു.