ന്യൂ ജേഴ്സി: കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) ഇദംപ്രഥമായി നടത്തുന്ന കാൻജ് മിസ് ഇന്ത്യ 2017 വർണാഭമാക്കുവാൻ നോർത്ത് അമേരിക്കയിലെപ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറും ആയ ബീന മേനോന്റെ ഉടമസ്ഥതയിൽ ഉള്ള കലാശ്രീസ്‌കൂൾ ഓഫ് ആർട്‌സ് അനേകം കഴിവുറ്റ കലാകാരികളെ അഭ്യസിപ്പിച്ചു മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് സമ്മാനിച്ച ബീനാ മേനോൻ കോറിയോഗ്രഫി ചെയ്ത് കലാശ്രീ സ്‌കൂൾഓഫ് ആർട്‌സിന്റെ താരങ്ങൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ കാൻജ് മിസ് ഇന്ത്യ 2017 നു സൗന്ദര്യമേകും.

2017 ജൂൺ 25 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന കാൻജ് മിസ് ഇന്ത്യ2017 സൗന്ദര്യ മത്സരം ന്യൂ ജേഴ്സിയിലുള്ള ഹോട്ടൽ എംബറിലാണ് അരങ്ങേറുന്നത്,ജോയ് ആലുക്കാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, ന്യൂ യോർക്ക് ലൈഫ്, ലോ ഓഫീസ് ഓഫ് തോമസ്അലൻ, മണി ഡാർട്ട്, ശാന്തിഗ്രാം ആയുർവേദ, മീഡിയ ലോജിസ്റ്റിക്‌സ്, ക്വിക്മോർട്ടഗേജ് തുടങ്ങിയ പ്രമുഖ കമ്പനികൾ ആണ് പ്രൊഗ്രാം സ്‌പോൺസർ ചെയ്യുന്നതുംവിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതും.

ഈ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്,പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.kanj.org സന്ദർശിക്കുക, കൂടുതൽവിവരങ്ങൾക്ക് സ്വപ്‌ന രാജേഷ് - 732 -910 -7413, അജിത് കുമാർ ഹരിഹരൻ - 732 -735 - 8090, ജെയിംസ് ജോർജ്, കെവിൻ ജോർജ് - 908 - 463 - 5873